
തിരുവമ്പാടി: മേളകളിലും മൽസര പരീക്ഷകളിലും വിജയികളായവരെ അനുമോദിക്കാനായി തൊണ്ടിമ്മൽ ഗവ: എൽ പി സ്കൂളിൽ വിജയോൽസവം സംഘടിപ്പിച്ചു. സബ് ജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ എൽ പി വിഭാഗത്തിൽ സെക്കൻ്റും കലാമേളയിൽ പങ്കെടുത്ത 21 വിദ്യാർത്ഥികൾ ഉയർന്ന ഗ്രേഡുകളും എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയവും നേടിയ പ്രതിഭകളെയാണ് ആദരിച്ചത്.
വാർഡ് മെംബർ എ പി ബീനയുടെ അധ്യക്ഷതയിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട് വിജയോൽസവം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ എ അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. പി ടി എ പ്രസിഡൻ്റ് സുരേഷ് തൂലിക, ഹെഡ്മാസ്റ്റർ കെ അഹമ്മദ് ഷാഫി, സ്റ്റാഫ് സെക്രട്ടറി പി സമിന പ്രസംഗിച്ചു. എം പി ടി എ ചെയർപേഴ്സൺ പി വിജിത, പി ടി എ വൈസ് പ്രസിഡൻ്റ് സി രാജേഷ്, കെ ശോഭന, സുഷമ ബിനോയ്, എം ഐശ്വര്യ നേതൃത്വം നൽകി.



