LOCAL NEWSNews

ഭിന്നശേഷി ദിനം ആചരിച്ചു

പുല്ലൂരാംപാറ:ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ,പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് യു.പി സ്കൂളിൽ ഭിന്നശേഷി ദിനാചരണം വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് സിജോ മാളോല അധ്യക്ഷം വഹിച്ചു.ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോളി ജോസഫ് ആശംസയർപ്പിച്ചു സംസാരിച്ചു. വിശിഷ്ടാതിഥിയായി എത്തിച്ചേർന്ന തിരുവമ്പാടി സേക്രഡ് ഹാർട്ട്‌ ഹൈസ്കൂൾ വിദ്യാർത്ഥി ജ്വൽ മനോജിന്റെ കീബോർഡ് വായന എല്ലാവർക്കും ഹൃദ്യമായ അനുഭവമായി മാറി. വിദ്യാലയത്തിലെ വൈവിദ്ധ്യശേഷിയുളള കൊച്ചുകൂട്ടുകാരുടെ കലാപരിപാടികൾ ദിനാചരണത്തെ മികവുറ്റതാക്കി.സ്നേഹോപഹാരങ്ങൾ നൽകി വിദ്യാർത്ഥികളെ ആദരിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്,പി.ടി.എ പ്രസിഡന്റ്, വിദ്യാർത്ഥി പ്രതിനിധി ക്രിസ് ബി. ഫ്രാൻസിസ്,സ്റ്റാഫ് സെക്രട്ടറി ക്രിസ്റ്റീന അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു. ബി.ആർ.സി കോർഡിനേറ്റർമാരായ വിനീത,ലിനറ്റ്, അധ്യാപകരായ ബിന്ദു തോമസ്,സിസ്റ്റർ സിൽവി,ലസിത ടി.കെ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com