
കല്ലുരുട്ടി : സെന്റ് തോമസ് എൽ പി സ്കൂൾ നീലേശ്വരം 2025 -26 അധ്യയനവർഷത്തെ പി ടി എ ജനറൽബോഡി യോഗം സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻ്റ് മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനധ്യാപകൻ ജോൾജിൻ ജോർജ്, അധ്യാപകരായ മെറിൻ വർഗീസ്, അലി അബ്ദുൽ റസാഖ്, ധന്യ ഫ്രാൻസിസ്, പി ടി എ പ്രതിനിധികളായ അബ്ദുൽ ജലീൽ, മുഹ്ഷിദ, ശില്പ , സാബിറ തുടങ്ങിയവർ സംസാരിച്ചു.
മോട്ടിവേഷണർ സ്പീക്കറായ റഫീഖ് കൊടിയത്തൂർ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.
തുടർന്ന് പി ടി എ , എം പി ടി എ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തപ്പെട്ടു.



