
തിരുവമ്പാടി: 2021-22 അധ്യായന വർഷത്തെ മികച്ച സ്കൂൾ പ്രവർത്തങ്ങൾക് മാതൃഭൂമി ഏർപ്പെടുത്തിയ ഹരിത ജ്യോതി പുരസ്കാരം പുല്ലുരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിന് ലഭിച്ചു.സീഡ് കോഡിനേറ്റർനീനു മരിയ ജോസ്, വിദ്യാർത്ഥിനി പ്രതിനിധി ദിയ തെരേസ് എന്നിവർ മാതൃഭൂമി പ്രതിനിധികളിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
പെൻബിൻ പദ്ധതി, കോവിഡാനന്തര പ്രവർത്തങ്ങൾ,സ്കൂൾ വളപ്പിലെ പച്ചക്കറി കൃഷി,തേനീച്ച കൃഷി, മീൻ വളർത്തൽ, പച്ചത്തുരുത്,വായനാ വസന്തം,കാൻസർ രോഗികൾക്ക് മുടി നൽകിയ “കേശദാനം മഹാദാനം”, പോഷൺ അഭിയൻ തുടങ്ങിയ വ്യത്യസ്തമായ പ്രവർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.



