LOCAL NEWS

സ്വന്തം സുരക്ഷ നോക്കാതെ മരണമുഖത്തേക്ക്; വയോധിക ദമ്പതികളെ രക്ഷിച്ച വാർഡ് മെമ്പർ ജോഷിക്ക് അഭിനന്ദനപ്രവാഹം

പുല്ലൂരാംപാറ: മാവിൻചുവടിൽ പെരുംതേനീച്ചയുടെ ആക്രമണത്തിൽ വൃദ്ധദമ്പതികൾക്കും അവരെ രക്ഷിക്കാനെത്തിയ വാർഡ് മെമ്പർക്കും ഗുരുതരമായി പരിക്കേറ്റു. മാവിൻചുവട് തോടിന് സമീപം താമസിക്കുന്ന വക്കച്ചൻ (80), ഭാര്യ ഏലമ്മ (75) എന്നിവർക്കാണ് വീടിന് സമീപത്തെ തോട്ടിലെ പെരുംതേനീച്ചക്കൂട്ടിൽ നിന്നും ഇളകിവന്ന തേനീച്ചകളുടെ കുത്തേറ്റത്.

കാഴ്ചപരിമിതിയുള്ള വക്കച്ചനും ഭാര്യയും തേനീച്ചകളുടെ ആക്രമണത്തിൽപ്പെട്ട് വീടിന് പുറത്ത് അതിദാരുണമായ അവസ്ഥയിലായിരുന്നു. ആർക്കും അടുത്തേക്ക് ചെല്ലാൻ പോലും സാധിക്കാത്ത വിധം തേനീച്ചകൾ പ്രദേശം കൈയടക്കിയ സാഹചര്യത്തിൽ, വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാർഡ് മെമ്പർ ജോഷി സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

ധീരമായ രക്ഷാപ്രവർത്തനം
തേനീച്ചകളുടെ കടുത്ത ആക്രമണത്തെ അവഗണിച്ച്, നിലത്തു വീണു പിടയുകയായിരുന്ന വക്കച്ചനെ ജോഷി കൈകളിൽ കോരിയെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഈ ശ്രമത്തിനിടയിൽ ജോഷിക്കും ശരീരമാസകലം ഗുരുതരമായി തേനീച്ചയുടെ കുത്തേറ്റു.

നിലവിൽ വക്കച്ചൻ, ഏലമ്മ, വാർഡ് മെമ്പർ ജോഷി എന്നിവർ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്. സ്വന്തം സുരക്ഷ നോക്കാതെ, ദുരന്തമുഖത്തേക്ക് ഇറങ്ങിച്ചെന്ന് വയോധികരെ രക്ഷിച്ച ജോഷിയുടെ ധീരതയെ നാടൊന്നാകെ അഭിനന്ദിക്കുകയാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com