KODANECHERYNewsTHIRUVAMBADY

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: സൈക്ലിങും സ്ത്രീകള്‍ക്ക് മാത്രമായി മഴനടത്തവും

മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ കയാക്കിങ് മത്സരത്തിന്റെ പ്രചരണാര്‍ത്ഥം സൈക്ലിങും സ്ത്രീകള്‍ക്ക് മാത്രമായി മഴനടത്തവും സംഘടിപ്പിക്കുന്നു. കേരള ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച(ഓഗസ്റ്റ് 7) മാനാഞ്ചിറയില്‍ നിന്നും ആരംഭിച്ച് പുലിക്കയത്ത് അവസാനിക്കുന്ന സൈക്ലിങ് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി രാവിലെ ഏഴിന് ഫ്‌ലാഗ് ഓഫ് ചെയ്യും.

ഓഗസ്റ്റ് എട്ടിന് തുഷാരഗിരിയില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള മഴനടത്തം പരിപാടി നടക്കും.രാവിലെ ഒന്‍പതിനാണ് മഴനടത്തം. സ്ത്രീകളുടെ സ്വതന്ത്ര സഞ്ചാര കൂട്ടായ്മയായ വേള്‍ഡ് ഓഫ് വുമണും സംസ്ഥാന ടൂറിസം വകുപ്പും ചേര്‍ന്നാണ് മഴനടത്തം സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 9747964993 എന്ന നമ്പറില്‍ ബന്ധപ്പെടാം.

കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി ചേര്‍ന്നാണ് അന്തര്‍ ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിക്കുന്നത്.

.
ഓഗസ്റ്റ് 12,13,14 തീയതികളിലായി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ തുഷാരഗിരിയില്‍ വെച്ചാണ് മത്സരം. കയാക്കിങ്ങില്‍ പുലിക്കയം സ്റ്റാര്‍ട്ടിങ് പോയിന്റും ഇലന്തുകടവ് എന്റിങ് പോയിന്റുമാവും. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകള്‍ സംയുക്തമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി കയാക് സ്ലാലോം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ എന്നീ മത്സര വിഭാഗങ്ങളുണ്ടാകും. അന്തര്‍ദേശീയ കയാക്കര്‍മാരും ദേശീയ കയാക്കര്‍മാരും മത്സരത്തില്‍ പങ്കെടുക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com