KODANECHERYLOCAL NEWS

“വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വിറ്റ് പണമുണ്ടാക്കുന്ന വിധം”പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

കോടഞ്ചേരി:മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോടഞ്ചേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ഉള്ള സ്ത്രീകൾക്കായി

“വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വിറ്റ് പണമുണ്ടാക്കുന്ന വിധം”എന്ന വിഷയത്തിൽ ജൂലൈ 13 വ്യാഴാഴ്ച രാവിലെ 10.30 ന് കോടഞ്ചേരി പഞ്ചായത്ത് ഹാളിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ, ഭക്ഷണശാലകൾ നടത്തുന്ന സ്ത്രീ സംരംഭകർ, അയൽ കൂട്ടങ്ങൾ എന്നിവർ രാവിലെ 10.15 ന് വേദിയിൽ എത്തിച്ചേരാം.കോഴിക്കോട്ടുകാരിയായ ഈ മേഖലയിൽ പ്രശസ്തയായ ആബിദ റഷീദാണ് പരിശീലകയായി മലബാർ റിവർ ഫെസ്റ്റിവൽ സംഘാടകർ സംഘടിപ്പിച്ചിരിക്കുന്നത്.

ഗ്രാമീണ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഹോംസ്റ്റേ സൗകര്യങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും ഈ പരിശീലന ഉപകരിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com