LOCAL NEWSMUKKAMNews

മണാശ്ശേരി അങ്ങാടിയിലെ തെരുവ് നായ ശല്യം രൂക്ഷം;മുന്നറിയിപ്പുമായി നാട്ടുകാരും ആരോഗ്യ പ്രവർത്തകരും.

മുക്കം: മണാശ്ശേരിയിൽ തെരുവ് നായ ശല്യം രൂക്ഷമായി.കഴിഞ്ഞ ദിവസം ഒരു നായ കൂടി പേവിഷബാധ ലക്ഷണങ്ങളോടെ ചത്തതോടെ ഏറെ ആശങ്കയിലാണ് നാട്ടുകാരും അങ്ങാടിയിലെ കച്ചവടക്കാരും.പേവിഷബാധ സ്പൈനൽ കോഡിനെ ബാധിച്ചാൽ പിൻഭാഗം തളർന്നു പോകുന്നനാൽ പൊതുവെ കടിക്കാറില്ല.മേൽ പറഞ്ഞ ലക്ഷണമാണ് കഴിഞ്ഞ ദിവസം ചത്ത നായയിൽ കാണപ്പെട്ടതെന്നാണ് നാട്ടുകാരനായ റോണി മണാശ്ശേരി പറയുന്നത്.സമ്പർക്കമുണ്ടായ നായകളേയും, മനുഷ്യരെയും നിരീക്ഷിക്കേണ്ടതാണ്.ബിസ്‌ക്കറ്റ്,എണ്ണക്കടി മുതലായവ നായയുടെ വായിലിട്ട് നൽകിയവർ ജാഗ്രത പാലിക്കേണ്ടതാണ്. വായിലെ സ്രവം അപകടം ഉണ്ടാക്കുമെന്നതിനാൽ നിർബന്ധമായും എത്രയും പെട്ടെന്ന് വാക്സിൻ എടുക്കാനും അധികൃതർ അറിയിച്ചു.സംസ്ക്കരിച്ച നായകളെ പുറത്തെടുത്ത് വയനാട്ടിലെ വെറ്റിനറി കോളേജി കൊണ്ടുപോകണമെന്ന ആവശ്യവും നാട്ടുകാരിൽ നിന്നും ഉയരുന്നുണ്ട്.നിസാരവത്കരിക്കാൻ ശ്രമിക്കാതെ ഇതൊരു അപകട മുന്നറിയിപ്പായി കാണണമെന്നും ആരോഗ്യരംഗത്തുള്ളവർ മുന്നറിയിപ്പ് നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com