LOCAL NEWS

വിദ്യാർത്ഥി മുങ്ങി മരിച്ചു

തിരുവമ്പാടി:താഴെ തിരുവമ്പാടി കൽപ്പായി കടവ് ഭാഗത്ത് ഇരുവഞ്ഞി പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.തിരുവമ്പാടി ഒറ്റപ്പൊയിൽ പടിഞ്ഞാറേകൂറ്റ് ഷിന്റോയുടെ മകൻ റയോൻ ഷിന്റോ (13) ആണ് മുങ്ങി മരിച്ചത്.ഉച്ചയ്ക്ക് രണ്ടരക്കായിരുന്നു സംഭവം.കൂട്ടുകാരടൊത്ത് കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടൻ മൂക്കത്ത് നിന്നെത്തിയ ഫയർഫോഴ്സിന്റെ നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തി കുട്ടിയെ പുറത്തെടുത്ത് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തിരുവമ്പാടി സെക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. അമ്മ: സിനി. സഹോദരങ്ങൾ: റോഹൻ, രോൺ, റൂബിൾ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com