
മുക്കം നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം 1 കർഷകദിനാഘോഷ പരിപാടികൾ ലിന്റോജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു മുക്കം നഗരസഭ ചെയർമാൻ പി. ടി. ബാബു പരിപാടിയുടെ അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ചെയർപേഴ്‌സൺ കെ.പി. ചാന്ദിനി, വികസന സ്റ്റാൻ്റി’ഗ് കമ്മിറ്റി ചെയർപേഴ്സൻ റുബീന കെ.കെ, വി.കുഞ്ഞൻ മാസ്റ്റർ, ഇ സത്യനാരായണൻ, പ്രജിതാ പ്രതിപ്, കൗൺസിലർമാരായ അബ്ദുൾ ഗഫൂർ, വേണുകല്ലുരുട്ടി, എന്നിവർ സംസാരിച്ചു.
മുക്കം നഗരസഭ കൃഷി ഓഫീസർ .ടിൻസി ടോം സ്വാഗതം ആശംസിച്ചു. ചടങ്ങിൽ നഗരസഭയുടെ മികച്ച കർഷകരായ ജോസ് നെടുങ്കല്ലേൽ, സിബി ജോസഫ്, മോഹനൻ മഠത്തിൽതൊടിക, ഫാത്തിമ അരിപ്പനാടി, കുമാരൻ കെ പി, ഫാത്തിമ എൻ കെ, മൂസഹാജി കിളിക്കോട്ടുച്ചാലിൽ, പ്രേമലത, കുട്ടികർഷകനായി മുഹമ്മത് ഫൈസാൻ എന്നിവരെ ആദരിച്ചു. വിവിധ വാർഡ് കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷക പ്രതിനിധികൾ തുടങ്ങിയവർ പരിപാടിക്കു ആശംസകൾ അർപ്പിച്ചു. രാഷ്ട്പതിയുടെ മെഡൽ നേടിയ വിജയൻ നടുതൊടികയിനെ ഉപഹാരം നൽകി, അസിസ്റ്റന്റ് കൃഷി ഓഫീസർ അബ്ദുൽ കരീം കെ നന്ദി അറിയിച്ചു.


