LOCAL NEWSNewsTHIRUVAMBADY

നാടിൻറെ അഭിമാന താരങ്ങളെ ആദരിച്ച്; എന്റെ പുന്നക്കൽ കൂട്ടായ്മയും എം എ എം എൽ പി & യു പി സ്കൂൾ വിളക്കാംതോടും

പുന്നക്കൽ: പുന്നക്കൽ ഗ്രാമത്തിന്റെ അഭിമാനം ഉയർത്തിയ പ്രതിഭകൾക്ക് ഗ്രാമത്തിലെ വാട്സ്ആപ്പ് കൂട്ടായ്മയായ എന്റെ നാട് പുന്നക്കലും വിളക്കാംതോട് സ്കൂളും ഒന്ന് ചേർന്ന് ആദരവുകൾ നൽകി.

തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ അധ്യക്ഷനായിരുന്നു. എന്റെ വാട്സ്ആപ്പ് കൂട്ടായ്മയുടെ ലോഗോ പ്രകാശനം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ടിൽ നിർവഹിച്ചു.

Live:-
https://fb.watch/gcGPkGdjnd/

ഓൾ ഇന്ത്യ താൽ സൈനിക ക്യാമ്പിൽ ഗോൾഡ് മെഡൽ നേടിയ ജിനോ വി ജോസ്, ചെന്നൈ എസ് ആർ എം യൂണിവേഴ്സിറ്റിയിൽ നിന്നും നാനോ ടെക്നോളജിയിൽ ഡോക്ടറേറ്റ് നേടിയ ഡോണാ ജോസഫ്, ഉറുമി പുഴയുടെ കയങ്ങളിൽ നിന്നും അഞ്ചുപേരുടെ ജീവൻ രക്ഷിച്ച മുസ്തഫ കൊട്ടേക്കാടൻ, മനോരമ നല്ല പാഠം പദ്ധതിയുടെ ബെസ്റ്റ് ജില്ലാ കോഡിനേറ്ററും, നേഷൻ ബില്ഡർ അവാർഡ് ജേതാവുമായി ചിപ്പി രാജ് എന്നിവരെ പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു.

ചടങ്ങിന് മുഖ്യപ്രഭാഷണം തിരുവമ്പാടി വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാനും , അനുഗ്രഹ പ്രഭാഷണം സ്കൂൾ മാനേജർ ഫാദർ ജോസഫ് താണ്ടാം പറമ്പിലും നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, വാർഡ് മെമ്പർമാരായ ഷൈനി ബെന്നി ലിസി സണ്ണി, രാധാമണി, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോസ് കെ ജെ, യുപി സ്കൂൾ ഹെഡ്മിസ്ട്രസ് മിനി ജോൺ, എൽപി സ്കൂൾ ഹെഡ്മാസ്റ്റർ റോയ് ജോസ്, പി കെ വൈസ് പ്രസിഡന്റ് കുഞ്ഞുമരക്കാർ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ റോബർട്ട് എൻ എസ് സ്വാഗതവും ജോയിന്റ് കൺവീനർ റംഷാദ് ചെറുകാട്ടിൽ ചടങ്ങിന് നന്ദിയും അർപ്പിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com