
തിരുവാമ്പാടി അൽഫോൻസാ കോളേജും ജനചേതന കലാ സംസ്കാരിക പഠനകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന മാധ്യമ സെമിനാർ നാളെ (വെള്ളിയാഴ്ച രാവിലെ) 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് മാതൃഭൂമി മാനേജിംഗ് ഡയറക്ടറും ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി വൈസ് ചെയർമാനുമായ എം വി ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യും.
തദവസരത്തിൽ ദേശീയ മാധ്യമ പുരസ്കാരം നേടിയ മാതൃഭൂമി സീനിയർ സബ് എഡിറ്റർ അനു അബ്രഹാമിനെ ആദരിക്കും.അച്ചടി – സമുഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട വിവിധ സെഷനുകളിൽ കെ എഫ്ജോർജ് ( മലയാള മനോരമ) അനു അബ്രാഹം (മാതൃഭൂമി) ബൈജു ബാപ്പുട്ടി (ദീപിക) ബി.പി. മൻസൂർ ( ദേശാഭിമാനി ) അമീർ സൽമാൻ (മാധ്യമ അധ്യാപകൻ) മുഹമ്മദ് ഷെഫീഖ് (ഏഷ്യാവിലെ ) ജോബി ജോസഫ് (ബ്രാൻഡ് സ്വാമി ) ആനിയമ്മ (ലീഫീ കേരള ) ഫാസിൽ തിരുവമ്പാടി ( മൊബൈൽ ജേർണലിസ്റ്റ് ) എന്നിവർ പങ്കെടുക്കും. കോളേജ് മാനേജർ ഫാ. സ്കറിയാ മംഗര അധ്യക്ഷനാകുന്ന യോഗത്തിൽ താമരശേരി രൂപതാ വികാരി ജനറാൾ മോൺ. ജോൺ ഒറവുങ്കര, ജോസ് മാത്യു, സെബാസ്റ്റ്യൻ ചെറിയാൻ ഷോൺ തങ്കച്ചൻ എന്നിവർ ആശംസകൾ അർപ്പിക്കും. കോളേജുകളിൽ നിന്നും ഇതര പഠന വകുപ്പുകളിൽ നിന്നുമായി അമ്പത് ഡെലിഗേറ്റുകളാണ് സെമിനാറിൽ പങ്കെടുക്കുന്നത്.



