KODANECHERYLOCAL NEWS

മലബാർ റിവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മൺസൂൺ സൈക്ലിങ് സവാരി

കോടഞ്ചേരി:മലബാർ റിവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മൺസൂൺ സൈക്ലിങ് സവാരി നടത്തുന്നു. 30-07-2023 ന് കോഴിക്കോട് നിന്ന് പുലിക്കയത്തേക്കും, അരീക്കോട് നിന്ന് പുലിക്കയത്തേക്കും, കൽപ്പറ്റയിൽ നിന്ന് പുലിക്കയത്തേക്കും മൺസൂൺ സൈക്കിൾ സവാരി നടത്തുന്നു.

കോഴിക്കോട് നിന്നുള്ള സൈക്ലിംഗ് യാത്രയ്ക്ക് കോഴിക്കോട് ജില്ലാ കലക്ടർ എ.ഗീത ഫ്ലാഗ് ഓഫ് ചെയ്യുന്നു. കൽപ്പറ്റയിൽ നിന്നുള്ള സൈക്ലിങ് യാത്രയ്ക്ക് റ്റി സിദ്ദിഖ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു. അരീക്കോട് നിന്നുള്ള സൈക്ലിംഗ് യാത്രയ്ക്ക് പി.കെ ബഷീർ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു. കോഴിക്കോട് നിന്നും രാവിലെ 6 മണിക്കും, കൽപ്പറ്റയിൽ നിന്നും രാവിലെ 6 30 നും, അരീക്കോട് നിന്നും രാവിലെ 7 മണിക്കും, സവാരി ആരംഭിക്കുന്നു. ഉച്ചയ്ക്ക് 11:00 മണിയോടെ മൂന്നു ഭാഗത്തുനിന്ന് വരുന്നവരും പുലിക്കയത്ത് എത്തിച്ചേരുന്നു.ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവൽ ആരംഭിക്കുന്നത് ഓഗസ്റ്റ് 4,5,6 തീയതികളിലാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com