LOCAL NEWS

ലഹരി വിരുദ്ധ ദിനാചരണം നടത്തി

പൊന്നാങ്കയം എസ് എൻ എം എ എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണത്തെ തുടർന്ന് വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തി. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. തുടർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് വാർഡ് മെമ്പർ രാധാമണി ദാസൻ ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് പ്രതിനിധി ഗിരി പാമ്പനാൽ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി എ എസ് ഐ. സിന്ധു എ ടി യുടെ നേതൃത്വത്തിൽബോധവൽക്കരണ ക്ലാസ് നടന്നു. തിരുവമ്പാടി സിവിൽ പോലീസ് ഓഫീസർ ജിഷാദ് ഹസൻ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്കായി ചൊല്ലിക്കൊടുത്തു. ചടങ്ങിൽ സ്വാഗതം അർപ്പിച്ചത് പ്രധാനാധ്യാപിക ശ്രീമതി റാണി ടീച്ചർ ആയിരുന്നു. സ്റ്റാഫ് സെക്രട്ടറി രശ്മിത എ. ടി നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിന്റെ ഒടുവിൽ പ്രതീകാത്മകമായി ലഹരി ഉത്പന്നങ്ങൾ അധ്യാപകരും പിടിഎയും രക്ഷിതാക്കളും കുട്ടികളും ചേർന്ന് നശിപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com