KERALA NEWSNews

21 ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി

കൊച്ചുവേളി യാര്‍ഡില്‍ നിര്‍മ്മാണ ജോലികള്‍ നടക്കുന്നതിനാല്‍ ഈ റൂട്ടില്‍ സർവീസ് നടത്തുന്ന പല ട്രെയിനുകളും പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കി. നിലമ്പൂര്‍ കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് സര്‍വീസ് നടത്തില്ല. നിലമ്പൂര്‍ റോഡ് കോട്ടയം ഇന്റര്‍സിറ്റി എക്‌സ്പ്രസ് മൂന്ന് മണിക്കൂര്‍ വൈകി മാത്രമേ സർവീസ് നടത്തൂ. ഡിസംബർ ഒന്നു മുതൽ 12 വരെ 21 ട്രെയിനുകളാണ് റദ്ദാക്കിയത്. 10, 12 തിയതികളിലെ കൊച്ചുവേളി ചണ്ഡിഗർ സൂപ്പര്‍ഫാസ്റ്റ് ആലപ്പുഴയിൽ നിന്ന് തുടങ്ങും.കൊല്ലം- കന്യാകുമാരി മെമു എക്‌സ്പ്രസ്, കൊച്ചുവേളി- നാഗര്‍കോവില്‍ എക്‌സ്പ്രസ്, നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ്, കൊച്ചുവേളി- ലോകമാന്യതിക് ഗരീബ് രഥ് എക്‌സ്പ്രസ്, എസ് എം വി ടി ബെംഗളൂരു- കൊച്ചുവേളി ഹംസഫര്‍ എക്‌സ്പ്രസ്, മംഗളൂരു- കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ്, തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍സിറ്റി, കൊല്ലം- തിരുവനന്തപുരം എക്‌സ്പ്രസ്, നാഗര്‍കോവില്‍- കൊല്ലം എക്‌സ്പ്രസ്, പുനലൂര്‍- നാഗര്‍കോവില്‍ എക്‌സ്പ്രസ്, കന്യാകുമാരി- പുനലൂര്‍ എക്‌സ്പ്രസ് എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എന്നിവയാണ് റദ്ദാക്കിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com