
ഫാം ടൂറിസം പദ്ധതിയ്ക്ക് പേരും ലോഗോയും ക്ഷണിക്കുന്നു ജില്ലാ പഞ്ചായത്തും കൊടുവളളി ബ്ലോക്ക് പഞ്ചായത്തും മലയോര മേഖലയിലെ 5 പഞ്ചായത്തുകളും ചേര്‍ന്ന് 2022-23 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ നടപ്പിലാക്കുന്ന ഫാം ടൂറിസം പദ്ധതിയ്ക്ക് അനുയോജ്യമായ പേരും ലോഗോയും ക്ഷണിക്കുന്നു. കൊടുവളളി ബ്ലോക്ക് ഓഫീസിലാണ് പേരും ലോഗോയും സമര്‍പ്പിക്കേണ്ടത്. ഡിസംബര്‍ 20 ആണ് അവസാന തീയതി. തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് പാരിതോഷികം ഉണ്ടായിരിക്കും.
അപേക്ഷ ക്ഷണിച്ചു മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ ചാത്തമംഗലം, കാരശ്ശേരി, കൊടിയത്തൂര്‍, കുന്ദമംഗലം, കുരുവട്ടൂര്‍, മാവൂര്‍, പെരുമണ്ണ, പെരുവയല്‍ ഗ്രാമപഞ്ചായത്തുകളില്‍ കിണര്‍ റീചാര്‍ജ്ജിംഗ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അതാത് ഗ്രാമപഞ്ചായത്തുകളിലെ വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസുമായി ബന്ധപ്പെടാമെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു
പാരമ്പര്യേതര ട്രസ്റ്റി നിയമനം കോഴിക്കോട് ജില്ല വടകര താലൂക്കിലെ വില്യാപ്പള്ളി വില്ലേജിലെ ശ്രീ കുന്നുംകുളങ്ങര ദുര്‍ഗ്ഗ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ ഡിസംബര്‍ 20 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിച്ചിരിക്കേണ്ടതാണ്. അപേക്ഷ ഫോറം ഓഫീസില്‍ നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ നിന്നും www.malabardevaswom.kerala.gov.in ലഭിക്കും. മെഡിക്കല്‍ ഓഫീസര്‍ നിയമനം കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജില്‍ മാതൃശിശു സംരക്ഷണകേന്ദ്രം കാസ്പിന് കീഴില്‍ മെഡിക്കല്‍ ഓഫീസറെ താല്‍ക്കാലികമായി നിയമിക്കുന്നു. 40000/രൂപ പ്രതിമാസ വേതനം ലഭിക്കും. യോഗ്യത എംഎംബിബിഎസ്. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 12 ന് 11.30 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.
ദര്‍ഘാസ് ക്ഷണിച്ചു അര്‍ബന്‍ 2 സി.ഡി.പി.ഒ യുടെ കാര്യാലയത്തിന് കീഴിലെ 140 അങ്കണവാടികള്‍ക്ക് നെയിംബോര്‍ഡ് സ്ഥാപിക്കുന്നതിന് മുന്‍പരിചയമുളള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിക്കുന്നു. അവസാന തീയതി ഡിസംബര്‍ 22. കൂടുതല്‍ വിവരങ്ങള്‍ അര്‍ബന്‍ 2 ഓഫീസില്‍ നിന്നും പ്രവൃത്തി സമയങ്ങളില്‍ ലഭിക്കുന്നതാണ്. വിവരങ്ങള്‍ക്ക് 0495-2373566. അടങ്കല്‍ തുക 4,25,000/.
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നീട്ടി ആറന്മുള കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ 2023 ജനുവരി മുതല്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 30 ലേക്ക് നീട്ടി. കോഴ്‌സ്, സീറ്റ്, യോഗ്യത തുടങ്ങിയ വിവരങ്ങള്‍ www.vasthuvidyagurukulam.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല, 689533 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. വെബ്‌സൈറ്റ് വഴിയും അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0468- 2319740, 9847053294,9947739442, 9847053293, 9188089740.
തൊഴില്‍ മേള ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ 17ന് തൊഴില്‍ മേള നടത്തുന്നു. ബിരുദം, ബിരുദാനന്തരബിരുദം, എം.ബി.എ, ബി.ടെക്, ഐ.ടി.ഐ, ഡിപ്ലോമ, പ്ലസ്ടു യോഗ്യതയുളളവര്‍ക്ക് തൊഴില്‍മേളയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2370176/78, 04952370179 അപേക്ഷ ക്ഷണിച്ചു സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2023 -ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.18 വയസിന് മുകളില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സി/പ്ലസ് ടു ആണ് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത. സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് ആറു മാസവും ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. ശനി/ഞായര്‍/പൊതു അവധി ദിവസങ്ങളിലാവും ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 31നകം ലഭിക്കണം.
ക്വട്ടേഷനുകള്‍ ക്ഷണിച്ചു സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) കാര്യാലയത്തിന്റെ ഔദ്യോഗിക ആവശ്യത്തിലേക്ക് 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ (സ്വന്തമായി ഇ-കാര്‍ ലഭ്യമാകുന്നതു വരെ), എ സി കാര്‍/എ സി ജീപ്പ് (ഡ്രൈവര്‍ ഉള്‍പ്പെടെ) പ്രതിമാസ വാടകയ്ക്ക് നല്‍കുവാന്‍ താല്‍പര്യമുളള വാഹന ഉടമകളില്‍ നിന്നും മത്സര സ്വഭാവമുളള മുദ്ര വച്ച ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ഡിസംബര്‍ 20 ഉച്ചക്ക് 1 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. അന്നേദിവസം വൈകുന്നേരം 3 മണിക്ക് ക്വട്ടേഷന്‍ തുറക്കും



