
താമരശേരി രൂപതാദ്ധ്യക്ഷൻ ബിഷപ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ, ക്രിസ്ത്യൻ ഭക്ത വസ്തുക്കളുടെ കലവറയായ തിരുവമ്പാടി ഓസാനം
ആർട്ട് സെൻ്റർ സന്ദർശിച്ചു.ബിഷപ്പ് തൻ്റെ അജപാലന സന്ദർശനത്തിൻ്റെ ഭാഗമായാണ്
വിൻസൻ്റ് ഡി പോൾ സംഘടനയുടെ പ്രൊജക്ട് ആയ ഓസാനാം ആർട്ട് സെൻ്ററിൽ സന്ദർശനം നടത്തിയത്.
പ്രവർത്തനങ്ങൾ വിലയിരുത്തിയ അദ്ദേഹം സംഘടന സമൂഹത്തിന് നൽകുന്ന സേവനങ്ങൾ അതുല്യമാണ് എന്ന് അഭിപ്രായപ്പെട്ടു. ഓ സാനാം ആർട്ട് സെൻ്റർ ,ഓ സാനാം ബുക്സ് എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന്
ബിഷപ്പ് അഭിപ്രായപ്പെട്ടു.തിരുവമ്പാടി ഇടവക വികാരി
റവ.ഫാ തോമസ് നാഗപറസിൽ ,അസി.വികാരി റവ.ഫാ അമൽ പുരയിടം എന്നിവർ പിതാവിനെ അനുഗമിച്ചു.ഗുണമേൻമയുള്ള ഉൽപന്നങ്ങൾ ന്യായമായ
വിലയിൽ ലഭ്യമാക്കുന്നു എന്നതാണ് ആർട്ട് സെൻ്ററിൻ്റെ പ്രത്യേകത
എന്ന് ട്രഷറർ പി വി ജോസഫ് പുരയിടത്തിൽ
അറിയിച്ചു.
നക്ഷത്രങ്ങൾ, ക്രിബ്, ഉണ്ണീശോ സെറ്റ്, ക്രിസ്മസ് ട്രീ ,ദീപാലങ്കാരം,
വിവിധ തിരു രൂപങ്ങൾ, ഓസ്തി, ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ ,മെഴുതിരി ക്കാലുകൾ,തുടങ്ങി ദേവാലയങ്ങളിലും വീടുകളിലു ആവശ്യമായ എല്ലാവിധ ക്രിസ്ത്യൻ ഭക്തവസ്തുക്കളും ഇവിടെ ലഭ്യമാണ്. താമരശേരി രൂപതയിലെ ഏറ്റവും വൈവിധ്യമുള്ള ശേഖരകേന്ദ്രമാണ്
ഓസാനാം ആർട്ട് സെൻ്റർഎന്ന് സെക്രട്ടറി ജോസഫ് തോമസ് മുട്ടത്ത് പറഞ്ഞു.
പുതിയ വീടുകൾക്കാവശ്യമായ
ഉയർന്ന നിലവാരമുള്ള
ഫ്രയിം ആർട്ട് വർക്കുകളും
മനം കവരുന്ന ഫ്ലോറൽ കളക്ഷനും ഇവിടുത്തെ പ്രത്യേക ആകർഷണങ്ങളാണ്.
ഈ സ്ഥാപനത്തിൻ്റെ ലാഭം നൂറു ശതമാനവും
ജാതി മത ഭേദമില്ലാതെ
അർഹരായവർക്ക് വീടുവച്ച് നൽകുന്നതിനും ,ഭക്ഷണം, മരുന്ന്, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കും മാത്രം
വിനിയോഗിക്കുന്നതിനാൽ
പൊതു ജനങ്ങളിൽ നിന്നും
വലിയ സഹകരണമാണ്
ലഭിച്ചു വരുന്നതെന്ന് സെൻ്റ് വിൻസൻ്റ് ഡി പോൾ മെൻ പ്രസിഡൻ്റ് എമ്മാനുവൽ മുതക്കാട്ടു പറമ്പിൽ അറിയിച്ചു. 9946352296



