
പരിക്കേറ്റത് തിരുവമ്പാടി പോലിസ് സ്റ്റേഷനിലെ പോലീസുകാരന്
താമരശ്ശേരി പോലീസ് സ്റ്റേഷനു സമീപം കാർ ബൈക്കിൽ തട്ടിയതിനെ തുടർന്ന് പോലീസുകാരന് പരിക്ക്.താമരശ്ശേരി ഡിവൈഎസ്പി ഓഫീസിലേക്ക് വരികയായിരുന്ന തിരുവമ്പാടി പോലിസ് സ്റ്റേഷനിലെ സിപിഒ കൊടുവള്ളി കിഴക്കോത്ത് പുറായിൽ മുഹമ്മദ് അസ്ലമിനാണ് (30) സാരമായി പരുക്കേറ്റത്.ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. താമരശ്ശേരി പോലീസ് സ്റ്റേഷന് മുൻവശത്ത് വെച്ച് രാവിലെ 11.30നായിരുന്നു അപകടം,



