News

തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിൽ ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല തീർക്കും.

തോട്ടുമുക്കം : ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അണിനിരക്കുന്ന മനുഷ്യച്ചങ്ങല ജൂൺ 27 ന് 2 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ തീർക്കുന്നു.

മുക്കം ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ അസൈൻ സർ പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വാർഡ് മെമ്പർമാരായ ശ്രീമതി ദിവ്യ ഷിബു, സിജി കുറ്റി കൊമ്പിൽ, പി ടി എ പ്രസിഡണ്ട് ബാബു, എസ് എം സി ചെയർമാൻ വൈ പി അഷ്റഫ്, എം പി ടി എ പ്രസിഡണ്ട് സൈഫുന്നിസ എന്നിവർ പങ്കെടുക്കുമെന്ന് ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ അറിയിച്ചു.

പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് ലഹരിവിരുദ്ധ ഫിലിം ഫെസ്റ്റിവലും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്കൂളിലെ സോഷ്യൽ സയൻസ്, സയൻസ് ക്ലബ്ബുകളാണ് പരിപാടിക്ക് നേതൃത്വം വഹിക്കുന്നത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com