LOCAL NEWSTHIRUVAMBADY

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം നടത്തി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2024-25 വർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് യോഗം നടത്തി ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന വർക്കിംഗ് യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.. വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, റംല പോലക്കൽ , മെമ്പർ കെ.എം മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.

പദ്ധതി ആസൂത്രണ പ്രക്രിയയുടെ ആദ്യ പടിയായ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിന് ജനപ്രതിനിധികളും വിവിധ നിർവ്വഹണ ഉദ്യോഘ സ്ഥരും, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും നേതൃത്വം നൽകി. 2024-25 വർഷ പദ്ധതിക്കാവശ്യമായ 15 വിഷയമേഖലകളിലായി ഗ്രൂപ്പ് ചർച്ച നടക്കുകയും പദ്ധതി നിർദേശങ്ങൾ തയ്യാറാക്കുകയും ചെയ്താണ് പരിപാടി സമാപിച്ചത്.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് സ്വാഗതവും അസി.സെക്രട്ടറി റീന നന്ദിയും പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com