
ഇന്ന് (31.12.2022 തിയ്യതി) പുതുവത്സരആഘോഷങ്ങൾ യാതൊരു കാരണവശാലും അതിരു കടക്കുവാൻ പാടുള്ളതല്ല. ഏതെങ്കിലും രീതിയിൽ ഉള്ള നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ശക്തമായ നിയമ നടപടി എടുക്കുന്നതായിരിക്കും. പുതുവർഷ ദിനങ്ങളിൽ വാഹനങ്ങൾ ഉപയോഗിച്ച് മറ്റുള്ളവർക്ക് അപകടങ്ങൾ വരുത്തുന്ന രീതിയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയാൽ അവർക്കെതിരെ കേസ് ഉൾപ്പെടയുള്ള നടപടികൾ എടുക്കുന്നതായിരിക്കും കൂടാതെ ലഹരി ഉപയോഗം കർശനമായി തടയുന്നതിന് സിവിൽ വേഷത്തിൽ പ്രത്യേക പോലീസ് സംഘത്തെ സ്റ്റേഷൻ പരിധിയിൽ നിയമിക്കുന്നതായിരിക്കും. പുതുവർഷ ആഘോഷങ്ങൾ നല്ല രീതിയിൽ നടത്തുന്നതിന് റെസിഡൻസ് അസോസിയേഷനുകൾ, വ്യാപാരി വ്യവസായി അസോസിയേഷനുകൾ മറ്റു സംഘടനകൾ എന്നിവർ സഹകരിക്കുക:
സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് തിരുവമ്പാടി പൊലീസ് സ്റ്റേഷൻ 04952252038



