KODANECHERYLOCAL NEWSNews

ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.

കോടഞ്ചേരി:മലബാർ റിവർ ഫെസ്റ്റിവൽ2026 കയാക്കിൻ ചാമ്പ്യൻഷിപ്പിന്റെ പ്രീ ഇവന്റെ ഭാഗമായി വിവിധ സ്പോർട്സ് ഐറ്റങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തും പുലിക്കയം മരിയൻ ഇൻഡോർ സ്റ്റേഡിയം ബാഡ്മിന്റൺ ക്ലബ്ബും സംയുക്തമായി ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂർണമെന്റ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്വം നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. വലിയകൊല്ലി അൽഫോൻസാ ചർച്ച് വികാരി ഫാ. ജിയോ പുതുശ്ശേരി പുത്തൻപുര, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വിൻസെന്റ് വടക്കേമുറിയിൽ, അഡ്വഞ്ചർ ടൂറിസം സി ഇ ഒ ബിനു കുര്യാക്കോസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വിൽസൺ തറപ്പേൽ, ബേബി വളയത്തിൽ. കയാക്കിംഗ് പ്രി ഇവന്റ് ഓർഗനൈസർ പോൾസൺ അറയ്ക്കൽ, ബിജു ഓത്തിക്കൽ എന്നിവർ പ്രസംഗിച്ചു. വിന്നേഴ്സ് ആയി വിപിൻ കെ കെ ആൻഡ് ഷാനു സാബു ടീം റണ്ണേഴ്സ് അജിൻ എസ് ആൻഡ് വിപിൻ വി ബി തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള സമ്മാനദാനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ നിർവഹിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com