
തിരുവമ്പാടി: സേക്രഡ് ഹാർഡ് യുപി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്ത് ആരംഭിച്ച പരിപാടികൾ ലഹരിവിരുദ്ധ കയ്യൊപ്പ് ചാർത്തി ഡോക്ടർ ആനന്ദ് ലിയോ ജോർജ് ഉദ്ഘാടനം ചെയ്തു.
അധ്യാപകരായ തങ്കമ്മ തോമസ്, അബ്ദുൽ റഷീദ്, സിസ്റ്റർ സോളി, ജെസ്സി പി.ജെ , ഷാഹിന എ.പി വിദ്യാർത്ഥികളായ ഹിസാൻ അഹ്മദ്, ജുവൽ ബി മാത്യു എന്നിവർ സംസാരിച്ചു. വില്ലടിച്ചാൻ പാട്ടിലൂടെ കുട്ടികൾ ലഹരിവിരുദ്ധ സന്ദേശം നൽകി.
വ്യക്തിത്വ വികസന ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ ലഘുലേഖകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. ലഹരി വിരുദ്ധ പോസ്റ്റർ , മുദ്രാവാക്യങ്ങൾ എന്നിവ തയ്യാറാക്കി. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.



