
മുക്കം: നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനമാസാചരണ സമ്മേളനം സംഘടിപ്പിച്ചു.
2022-23 അധ്യയന വർഷത്തിൽ സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വേദിയിൽ നടന്നു. എഴുത്തുകാരനും അധ്യാപകനും മഞ്ചേരി FM നിലയത്തിലെ അവതാരകനുമായ ജയൻ മുത്തേരി ഉദ്ഘാടകനും മുഖ്യാതിഥിയുമായി.
ഹെഡ്മിസ്ട്രസ് പി.വി. റംലത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ.പ്രസിഡൻറ് എം.കെ.യാസർ ആധ്യക്ഷ്യം വഹിച്ചു. മുക്കം എ.ഇ.ഒ.ഓങ്കാരനാഥൻ മുഖ്യപ്രഭാഷണം നടത്തി. മുൻ ഹെഡ്മാസ്റ്റർ കെ.വി.അബ്ദുൽ മജീദ് മാഗസിൻ പ്രകാശനം ചെയ്തു.
എം.എ പവിത്ര മണി(സീനിയർ അസിസ്റ്റൻ്റ് ) അധ്യാപകരായ സുബ്ഹാൻ ബാബു, പി .കെ മാളു ,ഷീജ എം.എൽ എന്നിവരും വിദ്യാർത്ഥി പ്രതിനിധികളായ ഹന അബ്ദുൽ സലാം, ജഗത് വിശ്വനാഥ് എന്നിവരും സംസാരിച്ചു. വായന മാസാചരണത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നല്കി. സ്റ്റാഫ് സെക്രട്ടറി KS ഷാൻ്റി നന്ദി രേഖപ്പെടുത്തി.
ബിന്ദു ബാസ്റ്റിൻ ,മീന ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



