LOCAL NEWSNewsTHIRUVAMBADY

മണ്ണ് പരിശോധന ക്യാമ്പ് നടത്തി

തിരുവമ്പാടി:ഇലഞ്ഞിക്കൽ സൗപർണ്ണിക പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, തിക്കോടി മൊബൈൽ മണ്ണ് പരിശോധ ലബോറട്ടറി എന്നിവയുടെ സഹകരണത്തോടെ, ഇലഞ്ഞിക്കൽ വെച്ച് സൗജന്യ മണ്ണ് പരിശോധന ക്യാമ്പും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ ക്യാമ്പിന്റെ ഉദ്ഘാടനവും, സർട്ടിഫിക്കറ്റ് വിതരണവും നടത്തി. തിരുവമ്പാടി കൃഷി ഓഫീസർ ഫാസിൽ, കൃഷി അസിസ്റ്റൻറ് ബീന, തിക്കോടി മൊബൈൽ ലബോറട്ടറി ടെക്നീഷ്യൻസ്, ക്ലബ്ബ് സെക്രട്ടറി സാലസ് മാത്യു എന്നിവർ നേതൃത്വം നൽകി. പരിശോധിച്ച മുഴുവൻ ആളുകൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com