News

കോഴിക്കോട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു.

അസാപ്പ് കേരള ഫിറ്റ്‌നെസ് ട്രെയിനര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. വ്യായാമ മുറകള്‍, ഫിറ്റ്‌നസ് രീതികള്‍, ഡയറ്റ് പ്ലാനുകള്‍, ഫിറ്റ്‌നസ് ലെവലുകള്‍ തുടങ്ങിയവ ഉള്‍പ്പെട്ടതാണ് കോഴ്സ് സിലബസ്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഫിറ്റ്‌നസ് കോച്ച്, ജിം ട്രെയിനര്‍, ഫിറ്റ്‌നസ്‌ മെന്റര്‍ എന്നീ മേഖലകളിൽ ജോലി ചെയ്യാം. യോഗ്യത: പ്ലസ്ടു. ഫോൺ: 9495999704, 9495999783.


പരിശീലന പരിപാടി ഇന്ന്

ഭാരത സര്‍ക്കാരിന്റെ ലഹരി വിമുക്ത കര്‍മ്മപദ്ധതിയായ നശാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി മാസ്റ്റര്‍ വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ഇന്ന് (ജൂലൈ ഒന്ന്) രാവിലെ 10ന് ഹോട്ടല്‍ മെഡോറ (കോഴിക്കോട് സ്റ്റേഡിയം കോര്‍ണര്‍, ചെസ്റ്റ് ഹോസ്പിറ്റലിനു സമീപം) യില്‍  നടക്കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.


ജെന്‍ഡര്‍ കമ്മ്യൂണിറ്റി കൗണ്‍സിലര്‍; അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന് കീഴില്‍ ജെന്‍ഡര്‍ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരെ തെരഞ്ഞെടുക്കുന്നു. മെഡിക്കല്‍ ആൻഡ് സൈക്യാര്‍ട്രി  ബിരുദാനന്തര ബിരുദമോ സൈക്കോളിജിയില്‍ ബിരുദാനന്തര ബിരുദമോ ഉള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. അഭിമുഖം ജൂലൈ അഞ്ചിന് കോഴിക്കോട് ടാഗോര്‍ ഹാളിന് സമീപത്തുള്ള കുടുംബശ്രീ മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്ററില്‍ നടക്കും. താത്പര്യമുള്ളവര്‍ യോഗ്യതയും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും സഹിതം രാവിലെ 10 മണിയ്ക്ക് ഹാജരാവണം. ഫോൺ: 0495- 2371100.


മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍; അഭിമുഖം 11ന്

കോഴിക്കോട് പട്ടികജാതി വികസന വകുപ്പിന് കീഴിലെ പെണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും, ബി.എഡും ഉള്ളവരായിരിക്കണം. നിയമന കാലാവധി: 2023 മാര്‍ച്ച് 31 വരെ. പ്രതിമാസ ഓണറേറിയം: 12000/- രൂപ.

താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, വയസ്സ്, മുന്‍പരിചയം (ഉണ്ടെങ്കില്‍) എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ, ഐഡന്റിറ്റി കാര്‍ഡ് എന്നിവയുടെ അസ്സലും, പകര്‍പ്പും സഹിതം ജൂലൈ 11ന് രാവിലെ 11.30 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0495- 2370379.


സീനിയര്‍ റസിഡന്റ് ഡോക്ടര്‍: കൂടിക്കാഴ്ച അഞ്ചിന്

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ്, ജനറല്‍ സര്‍ജറി വിഭാഗങ്ങളിലേക്ക് സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരെ കരാർ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: അതാത് വിഭാഗത്തില്‍ പി.ജിയും ടി.സി.എം.സി രജിസ്‌ട്രേഷനും. പ്രതിമാസ വേതനം: 70000 രൂപ. അഭിമുഖം ജൂലൈ അഞ്ചിന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍. ഫോണ്‍: 0495- 2350216, 2350200.


ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളുടേയും, മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാര പരിധിക്കുള്ളിലുള്ള സ്വകാര്യ ക്ഷേത്രങ്ങളുടെയും ജീര്‍ണ്ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 2022- 2023 വര്‍ഷത്തേയ്ക്കുള്ള ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂലൈ 30ന് വൈകീട്ട് അഞ്ചിനകം ബന്ധപ്പെട്ട ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോമും വിശദാംശങ്ങളും malabardevaswom@gmail.com എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോണ്‍: 0495- 2367735.


അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട് ഫുഡ് ക്രാഫ്റ്റ്  ഇന്‍സ്റ്റിറ്റ്യൂട്ട് സെന്ററില്‍ തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത:  എസ്.എസ്.എല്‍.സി. കാലാവധി: ഒരു വര്‍ഷം. അപേക്ഷാ ഫോം ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സെന്ററിലും  www.fcikerala.org എന്ന വെബ്സൈറ്റിലും ലഭിക്കും. അവസാന തീയതി: ജൂലൈ 11ന് വൈകീട്ട് നാല്. ഫോണ്‍: 0495- 2372131, 9745531608.


സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കീഴിലെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ്  ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള മെഡിക്കല്‍, നഴ്‌സിംഗ്, പാരാ മെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് കോഴ്‌സുകളില്‍ ഡിപ്ലോമ/ ഡിഗ്രി  ഉളളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി: ജൂലൈ 15. വിശദവിവരങ്ങൾക്ക്: 9048110031/ 8281114464, www.srccc.in.


ടെൻഡര്‍ ക്ഷണിച്ചു

ഐ.സി.ഡി.എസ് കൊടുവള്ളി അഡീഷണല്‍ കാര്യാലയത്തിന് കീഴിലെ ഓമശ്ശേരി, പുതുപ്പാടി, കോടഞ്ചേരി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് മുട്ട, പാല്‍ എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 14. ഫോണ്‍: 0495- 2281044.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com