News

‘മുതിർന്നവരോടൊപ്പം ഉല്ലാസയാത്ര’ സംഘടിപ്പിച്ചു

കൊടുവള്ളി : തലപ്പെരുമണ്ണ ഖിദ്മത്തുൽ ഇസ്‌ലാം സംഘത്തിന്റെ നേതൃത്വത്തിൽ ‘മുതിർന്നവരോടൊപ്പം ഉല്ലാസയാത്ര’ പരിപാടി സംഘടിപ്പിച്ചു. പ്രായാധിക്യത്താൽ വീടുകളിൽ ഒതുങ്ങിക്കഴിയുന്നവരുടെ മാനസികോല്ലാസം ലക്ഷ്യമാക്കിയായിരുന്നു പരിപാടി.

60 വയസ്സ് കഴിഞ്ഞ നൂറോളംപേരെ പരിപാടിയുടെ ഭാഗമായി സായാഹ്നം ആസ്വദിക്കുന്നതിനായി കോഴിക്കോട് ബീച്ചിൽ കൊണ്ടുപോയി. ഇതിൽ പലരും ആദ്യമായിട്ടായിരുന്നു കടൽ കാണുന്നത്.ഖിദ്മത്തുൽ ഇസ്‌ലാം സംഘം പ്രസിഡൻറ് കേയത്ത് റഫീഖ്, വർക്കിങ് പ്രസിഡന്റ് പി.ടി. മുഹമ്മദ് അഷ്റഫ്, സെക്രട്ടറി ടി.ടി. മുഹമ്മദ് അബ്ദുൽ ഹക്കീം, പി.പി. റഷീദ്, എൻ. സക്കീർ, പി.ടി. സാലിഹ്, ഇ. നാസർ എന്നിവർ നേതൃത്വംനൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com