KERALA NEWS

തിരുവനന്തപുരത്ത് നിയന്ത്രണം നഷ്ടമായ വിമാനം ഇടിച്ചിറക്കി

തിരുവനന്തപുരം: പരിശീലന വിമാനം നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്.. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.

അപകടത്തിൽ ആർക്കും പരുക്കില്ല. പൈലറ്റ് മാത്രമുണ്ടായിരുന്ന സെസ്ന 172ആർ വിമാനമാണ് നിയന്ത്രണം വിട്ടത്. പൈലറ്റ് രക്ഷപ്പെട്ടു. രാവിലെ 11.35 ന് ആണ് അപകടം. ഒരു മണിക്കൂറിനുള്ളിൽ റൺവേ പ്രവർത്തനക്ഷമമാക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com