KODANECHERYLOCAL NEWS

കൂരോട്ടുപാറയിൽ വീണ്ടും ആനയിറങ്ങി കൃഷിനാശം വിതച്ചു

കോടഞ്ചേരി: കൂരോട്ടുപാറയിൽ വീണ്ടും കൃഷിയിടങ്ങൾ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. ചെന്നിത്തല തങ്കച്ചൻ, കോഴാമല സജി, കോഴമല ബാബുക്കുട്ടി, വർക്കി വെമ്പിള്ളി, ഷാജി കളങ്ങര എന്നിവരുടെ വാഴ, തെങ്ങ്, ജാതി, കമുക് മുതലായ കൃഷികളും കുടിവെള്ളം എടുക്കുന്ന പൈപ്പുകളും കാട്ടാന നശിപ്പിച്ചു.

കൃഷി നശിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും തുടരെ ഉണ്ടാകുന്ന കാട്ടാന ശല്യത്തിൽ നിന്ന് കൃഷി സംരക്ഷിക്കുന്നതിന് വനം വകുപ്പിൽ നിന്ന് നടപടികൾ ഉണ്ടാകണമെന്നും സ്ഥലം സന്ദർശിച്ച കിഫ പ്രവർത്തകർ ആവശ്യപ്പെട്ടു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com