LOCAL NEWSMUKKAM

കാട് മൂടിയ ഭൂമിയിൽ കഠിനാധ്വാനത്തിന്റെ വിളവടുത്തു യുവ കർഷകൻ

മുക്കം : കാട് മൂടിയ ഭൂമിയിൽ കഠിനാധ്വാനത്തിന്റെ വിളവടുത്തു യുവ കർഷകൻ.ഉപയോഗ ശൂന്യമായ തന്റെ കുടുംബസ്വത്തായ 85 സെന്റ് ഭൂമിയിൽ പല തരത്തിലുള്ള പച്ചക്കറികൾ വിളയിച്ചു മാതൃകയായിരിക്കുകയാണ് തോട്ടത്തിൻകടവ് സ്വദേശിയായ ഷമീർ വീട്ടിക്കാമണ്ണിൽ എന്ന യുവ കർഷകൻ..

ഞങ്ങളും കൃഷിയിലേക്ക് എന്ന സർക്കാർ പദ്ധതി പ്രകാരം മുക്കം കൃഷി ഭവന്റെയും മുക്കം നഗരസഭയുടെയും സഹായത്തോടെയാണ് കൃഷി നടത്തുന്നത്.മീറ്റർ പയറും, കുറ്റി പയറും, വെണ്ടയും, തണ്ണി മത്തനും,ചീരയും,വെള്ളരിയും, ക്യാബേജും നല്ല രീതിയിൽ വിളയിച്ചിരിക്കുന്നു.

വിളവെടുപ്പിന്റെ ഭാഗമായി മുക്കം മുനിസിപ്പൽ ചെയർമാൻ പി ടി ബാബു ,ഡിവിഷൻ കൗൺസിലർ നൗഫൽ മല്ലശ്ശേരി, മുക്കം അഗ്രി കൾച്ചറൽ ഓഫീസർ ടിൻസി* എന്നിവർ തോട്ടം സന്ദർശിക്കുകയും വിളവെടുപ്പിന്റെ ഔപചാരിക ഉദ്ഘാടനം നടത്തുകയും ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com