
അപേക്ഷ ക്ഷണിച്ചു: കോഴിക്കോട് ∙ മത്സ്യബന്ധന തടി ബോട്ടുകളെ നവീകരിക്കുന്നതിനു ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള യന്ത്രവൽകൃത യാന ഉടമകൾ അപേക്ഷ 28 നു മുൻപ് നൽകണം. വിവരങ്ങൾക്ക്: 0495 2383780.
ഗതാഗതം നിരോധിച്ചു വടകര ∙ ടാറിങ് നടക്കുന്നതിനാൽ തിരുവള്ളൂർ മീൻപാലം റോഡിൽ ഇന്നു മുതൽ ഗതാഗതം നിരോധിച്ചു.
അപേക്ഷ ക്ഷണിച്ചുനാദാപുരം∙ തൂണേരി ബ്ലോക്കിൽ ഹോർട്ടി കൾചറൽ മിഷൻ, രാഷ്ട്രീയ വികാസ് യോജന സാമ്പത്തിക സഹായത്തോടെ വാഴ, പച്ചക്കറി കൃഷിക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്കു കൃഷി ഭവനുമായി ബന്ധപ്പെടണം.
വിദ്യാർഥി സംഗമം വടകര ∙ ചോമ്പാൽ സിഎസ്ഐ ക്രിസ്ത്യൻ മുള്ളർ വിമൻസ് കോളജിൽ 2018 മുതൽ ബിരുദം പൂർത്തിയാക്കിയവരുടെ സംഗമം 28ന് ഉച്ചയ്ക്ക് 2 ന് നടക്കും. 7034710604.
ആർട് ഓഫ് ലിവിങ്വടകര ∙ ആർട് ഓഫ് ലിവിങ് ഹാപ്പിനസ് പ്രോഗ്രാം 28 മുതൽ മാർച്ച് 5 വരെ എടോടി സെന്ററിൽ നടക്കും.9446521887.
ഗെസ്റ്റ് ഇൻസ്ട്രക്ടർ വടകര ∙ ഗവ. ഐടിഐയിലെ ട്രെയിനികളെ എംപ്ലോയ്മെന്റ് സ്കിൽ വിഷയത്തിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം ഇന്നു രാവിലെ 11 ന്.
ലാബ് ടെക്നിഷ്യൻതൊട്ടിൽപാലം ∙ കുണ്ടുതോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ലാബ് ടെക്‌നിഷ്യൻ കൂടിക്കാഴ്ച നാളെ 12ന്.



