
ഓട്ടോറിക്ഷാ മീറ്റർ പരിശോധന മാറ്റിവെച്ചു
ജൂലൈ നാല് മുതൽ ഏഴുവരെ നടത്താനിരുന്ന ഓട്ടോറിക്ഷാ മീറ്റർ പുനഃപരിശോധന സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി ലീഗൽ മെട്രോളജി അസി. കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
(പി.ആർ/സി.എൽ.ടി./15)
മെഡിക്കൽ ഓഫീസർ അഡ്‌ഹോക്ക് നിയമനം
ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയിൽ നിയമനം നടത്തുന്നു. യോഗ്യത: എം.ബി.ബി.എസും ടി.സി.എം.സി രജിസ്‌ട്രേഷനും. താത്പര്യമുള്ളവർക്ക് ജൂലൈ എട്ടിന് രാവിലെ 11 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.
(പി.ആർ/സി.എൽ.ടി./16)
പി.എസ്.സി ഒറ്റത്തവണ വെരിഫിക്കേഷൻ
ജില്ലയിലെ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് (കാറ്റഗറി നം. 308/2020, 339/2020) തസ്തികകളുടെ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ജൂലൈ നാല്, അഞ്ച് തീയതികളിൽ പി.എസ്.സി ജില്ലാ ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും. ഫോൺ: 0495 2371971. ഇ-മെയിൽ: doclt.psc@kerala.gov.in
(പി.ആർ/സി.എൽ.ടി./17)
ക്വട്ടേഷൻ
സിവിൽ സ്റ്റേഷനിലെ ജില്ലാ ശുചിത്വമിഷൻ ഓഫീസിന്റെ ഔദ്യോഗികാവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് എ.സി. കാർ/ ജീപ്പ് (ഡ്രൈവർ ഉൾപ്പെടെ) പ്രതിമാസ വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള വാഹന ഉടമകളിൽനിന്നും ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 13. ഫോൺ: 0495- 2370677
(പി.ആർ/സി.എൽ.ടി./18)
മുട്ടക്കോഴി വളർത്തലിൽ പരിശീലനം
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ മുട്ടക്കോഴി വളർത്തലിൽ ജൂലൈ ഏഴിന് രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ പരിശീലനം നൽകുന്നു. പങ്കെടുക്കുവാൻ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരണം. പങ്കെടുക്കുന്നവർ 0491-2815454, 9188522713 എന്ന നമ്പറുകളിൽ മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യുക.
(പി.ആർ/സി.എൽ.ടി./19)
മത്സ്യകർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ ഫിഷറീസ് വകുപ്പ് മുഖേന നൽകുന്ന മത്സ്യകർഷക അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല മത്സ്യകർഷകൻ (50 സെന്റിനു മുകളിലുള്ള കുളം, മികച്ച ഓരുജല മത്സ്യകർഷകൻ (50 സെന്റിനു മുകളിൽ), മികച്ച നൂതന മത്സ്യകർഷകൻ (റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, ബയോഫ്ലോക്ക്, കൂട് കൃഷികൾ), മികച്ച ചെമ്മീൻ കർഷകൻ (50 സെന്റിനു മുകളിൽ), മികച്ച തദ്ദേശസ്വയം ഭരണ സ്ഥാപനം, മികച്ച അക്വാകൾച്ചർ പ്രമോട്ടർ എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, ഫിഷറീസ് കോംപ്ലക്‌സ്, വെസ്റ്റ്ഹിൽ. പി.ഒ , കോഴിക്കോട്- 05 എന്ന വിലാസത്തിൽ എത്തിക്കണം. അവസാന തിയ്യതി ജൂലൈ ആറ്. കൂടുതൽ വിവരങ്ങൾക്ക് 0495- 2381430
(പി.ആർ/സി.എൽ.ടി./20)
മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വില്പനയ്ക്ക്
വയനാട് അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വളർത്തിയെടുത്ത ഒന്നരമാസം പ്രായമുള്ള ഗ്രാമശ്രീ മുട്ടകോഴിക്കുഞ്ഞുങ്ങൾ 130 രൂപ നിരക്കിൽ ജൂലൈ എട്ട് വരെ പ്രവൃത്തിദിനങ്ങളിൽ രാവിലെ 10നും വൈകിട്ട് നാലിനും ഇടയിൽ ലഭ്യമാകും. പ്രതിവർഷം 180 മുതൽ 200 ഓളം തവിട്ടു നിറമുള്ള മുട്ടകൾ നൽകുന്നവയാണ് ഈ കോഴികൾ. ഉപഭോക്താക്കൾ പാക്കിംഗിനുള്ള കാർഡ് ബോർഡ് പെട്ടികൾ, കയർ എന്നിവ കരുതണം. ഓഫീസ് നമ്പർ: 9496930411, 8590543454.
(പി.ആർ/സി.എൽ.ടി./21)
പി.ജി ഡിപ്ലോമ കോഴ്സ്: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പി.ജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ്, എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾക്ക് ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 31.5.2022 ൽ 28 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും. ഈ വിഭാഗക്കാർക്ക് ഫീസിളവും ഉണ്ടാകും. അഭിരുചി പരീക്ഷയുടേയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശനപരീക്ഷ ഓൺലൈനായാണ് നടത്തുക. കോഴ്സ് സംബന്ധിച്ച വിശദവിവരങ്ങൾ മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈൻ അപേക്ഷ ജൂലൈ 15നകം സമർപ്പിക്കണം. ഫോൺ: 0484 2422275 ഇ-മെയിൽ: kmaadmission2022@gmail.com
(പി.ആർ/സി.എൽ.ടി./22)
ദർഘാസ് ക്ഷണിച്ചു
കോഴിക്കോട് മേഖലാ സ്റ്റേഷനറി ഓഫീസിൽ 2022-23 സാമ്പത്തിക വർഷത്തിൽ ഉണ്ടാകാവുന്ന ഗതാഗത കയറ്റിറക്ക് ജോലികളുടെ വാർഷിക കരാർ നിശ്ചയിക്കുന്നതിനായി ദർഘാസ് നം. 02/22-23 എന്ന മേലെഴുത്തോടുകൂടിയ ദർഘാസുകൾ ക്ഷണിച്ചു. ജൂലൈ 20 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോൺ: 0495- 2380348.
(പി.ആർ/സി.എൽ.ടി./23)
ആന്ത്രാക്‌സ് രോഗം: ജന്തുരോഗ നിയന്ത്രണ പദ്ധതി ഓഫീസിലോ വനം വകുപ്പിനെയോ അറിയിക്കണം
തൃശൂർ ജില്ലയിലെ ആതിരപ്പള്ളി വനമേഖലയിൽ കാട്ടുപന്നികളിൽ ആന്ത്രാക്‌സ് രോഗം റിപ്പാർട്ട് ചെയ്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ വനം പ്രദേശത്തോടു ചേർന്ന ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപന്നികളോ, മറ്റ് കാട്ടുമൃഗങ്ങളോ ചത്തുകിടക്കുന്നത് കണ്ടാൽ ജനങ്ങൾ നേരിട്ട് കൈകാര്യം ചെയ്യാതെ കോഴിക്കോട്, ജന്തുരോഗ നിയന്ത്രണ പദ്ധതി ഓഫീസിലോ (എ.ഡി.സി.പി), വനവകുപ്പിനെയോ അറിയിക്കുവാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർ നിർദ്ദേശിച്ചു. ഫോൺ: 0495 -2762050 (ജന്തുരാഗ നിയന്ത്രണ പദ്ധതി ഓഫീസ്, കോഴിക്കോട്)
(പി.ആർ/സി.എൽ.ടി./24)
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് കെൽട്രോണിന്റെ നോളഡ്ജ് സെന്ററിൽ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ സിവിൽ ആർക്കിടെക്ചർ ഡ്രാഫ്റ്റിംഗ് ആൻഡ് ലാൻഡ് സർവ്വേ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: എസ്.എസ്.എൽ.സി. കൂടുതൽ വിവരങ്ങൾക്ക്: 8136802304
(പി.ആർ/സി.എൽ.ടി./25)
അപേക്ഷ ക്ഷണിച്ചു
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കോഴിക്കോട് സരോവരം ബയോ പാർക്കിലെ ആംഫി തിയേറ്ററിനായുള്ള വിതരണം, ഇൻസ്റ്റലേഷൻ, റണ്ണിംഗ്, ലേസർ ഷോയുടെ പരിപാലനം, ഹൊറർ ഹൗസ്, നൈറ്റ് ലൈറ്റിംഗ് അലങ്കാരങ്ങൾ, ലൈറ്റ് കയാക്കുകൾ, സോർബിംഗ്, കിഡ് പെഡൽ ബോട്ട്, സിപ്പ് ലൈൻ, സാംസ്‌കാരിക പ്രദർശനങ്ങൾ, ഇവന്റ് വേദി ശേഷം കേന്ദ്രത്തിന്റെ മൊത്തത്തിലുള്ള മാനേജ്മെന്റ് (രാത്രി വൃത്തിയാക്കലും സുരക്ഷയും ഉൾപ്പെടെ) അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഏജൻസികൾ അവരുടെ ആർഇപി സീൽ ചെയ്ത കവറിൽ ജില്ലാ കലക്ടർ ആൻഡ് ചെയർമാൻ ഡി.ടി.പി.സി, മാനാഞ്ചിറ കോഴിക്കോട് – 673001 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0495 2720012. അവസാന തീയതി: ജൂലൈ 14 ഉച്ചയ്ക്ക് ശേഷം മൂന്ന് മണി. കൂടുതൽ വിവരങ്ങൾക്ക്: www.dtpckozhikode.com/www.keralatourism.gov.in
(പി.ആർ/സി.എൽ.ടി./26)



