
വേളംകോട് : യാക്കോബായ സഭയുടെ കോഴിക്കോട് ഭദ്രാസനത്തിന്റെ ആഭിമു ഖ്യത്തിൽ നടത്തിവരുന്ന സുവിശേഷ മഹായോഗം “ലോഗോസ് 2023 മാർച്ച് 3, 4, 5 (വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ 9.00 വരെ വേളംകോട് സെന്റ് മേരീസ് ഗ്രൗണ്ടിൽ (പള്ളിയുടെ താഴെ വെച്ച് നടത്തപ്പെടുന്നു. ആദ്വദിനം അഭി. പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലിത്തയുടെ അദ്ധ്യക്ഷതയിൽ മലബാർ ഭദ്രാസനാധിപൻ അഭി. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവ്വഹിക്കുന്നു. എല്ലാ ദിവസങ്ങളിലും സഭയിലെ പ്രമുഖ വൈദികർ വചനപ്രഘോഷണം നടത്തി ഏവരേയും ക്രിസ്തുവിലേക്ക് നയിക്കുന്നു. സുവിശേഷ മഹായോഗത്തിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും കർതൃനാമത്തിൽ പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നു.



