
കോഴിക്കോട്: ശക്തമായ പരിശോധനയും റോഡ് സുരക്ഷാ ക്രമീകരണങ്ങളും ഫലം കണ്ട് തുടങ്ങിയതോടെ ജില്ലയില്‍ വാഹനാപകട നിരക്ക് കുറയുന്നതായി കണക്കുകള്‍. 2019-ൽ അപകടങ്ങളിൽ 381 പേരാണ് മരണമടഞ്ഞത്. തൊട്ടടുത്ത വർഷങ്ങളിൽ ഇത് 230-ഉം 252-ഉം ആയി കുറഞ്ഞു.
2022ലെ ആദ്യ അഞ്ചുമാസം മരണം 133 ആണ്. 2019ൽ 3,455 അപകടങ്ങളാണുണ്ടായത്. 2020-ൽ ഇത് 2,302 ആയി കുറഞ്ഞു. 21-ൽ 3058 അപകടങ്ങൾ. 22 മെയ് വരെ 1707 അപകടം റിപ്പോർട്ട് ചെയ്തു. 2019-ൽ പരിക്കേറ്റത് 3,720 പേർക്കാണ്.2020ൽ 2,441 ആളുകൾക്കും 21ൽ 3,241 പേർക്കും പരിക്കേറ്റു. ഈ വർഷം മെയ് വരെ 1,641 പേർക്കാണ് പരിക്കുണ്ടായത്. ജില്ലയിലെ വാഹനാപകടങ്ങളിൽ 50 ശതതമാനം ഇരുചക്ര വാഹനങ്ങളുടേതാണ്. ഇതിൽ 70 ശതമാനം മരണകാരണവും ഹെൽമറ്റ് ധരിക്കാത്തതാണ്.
പിഴ 100 രൂപയിൽനിന്ന് 500 രൂപയാക്കുകയും പരിശോധന കർശനമാക്കുകയും ചെയ്തതോടെ ഹെൽമെറ്റ് ധരിക്കാത്തവർ നാമമാത്രമായി.വാഹന പരിശോധന കർശനമായതും പിൻസീറ്റുകാരും ഹെൽമറ്റ് ധരിക്കണമെന്ന നിർദേശവും വന്നതോടെ പരിക്കും മരണവും ഗണ്യമായി കുറഞ്ഞു.
കാമറകളുടെ സാന്നിധ്യമാണ് മറ്റൊന്ന്. അപകടങ്ങൾ കൂടുതലായി നടന്ന സ്ഥലങ്ങളിൽ മോട്ടോർ വാഹനവകുപ്പിന്റെ 50 കാമറകൾ സജ്ജമാണ്.



