KERALA NEWS

മാർച്ച് 26, മലയാള ചലച്ചിത്രമേഖലക്ക് വീണ്ടും വലിയവേദന; 10 വ‍ർഷം മുമ്പ് സുകുമാരി, ഇന്ന് ഇന്നസെന്‍റ്

മലയാളിയുടെ സിനിമാ അനുഭവങ്ങളിലെ നിറസാന്നിധ്യമായിരുന്ന ഇന്നസെന്റ് വിടവാങ്ങിയത്, നടി സുകുമാരി മരിച്ചതിന്റെ പത്താം വാർഷിക ദിനത്തിൽ. ഒരുകാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായിരുന്നു ഇരുവരും. ​നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിക്കുകയും മലയാളിയെ ചിരിപ്പിക്കുകയും ചെയ്തു. അഭിനയ ജീവിതത്തിലും നാണയത്തിനിരുവശമായിരുന്നു ഇരുവരും. മനുഷ്യാവസ്ഥകളുടെ വിഭിന്ന ഭാവങ്ങൾക്കും രൂപങ്ങൾക്കും ജീവനേകിയവർ. മലയാള സിനിമാ ചരിത്രത്തിലെ മികച്ച നടിമാരുടെ പട്ടികയെടുത്താൽ മുന്നിൽ തന്നെയായിരുന്നു സുകുമാരി. ചെയ്യാത്ത വേഷങ്ങളില്ല.

ഹാസ്യമടക്കം എല്ലാ വേഷങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചു. സമാനമായിരുന്നു ഇന്നസെന്റിന്റെ അഭിനയ ജീവിതവും. ചെറുവേഷങ്ങളിൽ തുടങ്ങി, വലിയ നടനായി ഉയർന്ന അഭിനേതാവ്. ഹാസ്യ ഭാവങ്ങളിൽ തന്റേതായ ഇടം കണ്ടെത്തി കസേരയിട്ടിരുന്നെങ്കിലും ഹാസ്യത്തിന് പുറത്തേക്കും ഇന്നസെന്റിന്റെ അഭിനയ ജീവിതം പരന്നൊഴുകി. 2013 മാർച്ച് 26നാണ് 72-ാമത്തെ വയസ്സിൽ സകുമാരി അന്തരിച്ചത്. പത്ത് വർഷങ്ങൾക്കിപ്പുറം വെള്ളിത്തിരയിൽ തന്റെ ഇടം ഒഴിച്ചിട്ട് അതേ മാർച്ച് 26ന് ഇന്നസെന്റും വിടവാങ്ങിയിരിക്കുകയാണ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com