LOCAL NEWS

വാർഷികാഘോഷം നടത്തി

മുക്കം :മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിന്റെ ഇരുപത്തിയെട്ടാം വാർഷികാഘോഷം എഴുത്തുകാരൻ എം എൻ കാരശ്ശേരി ഉദ്ഘാടനം ചെയ്തു. സ്കൂൾ കമ്മിറ്റി പ്രസിഡന്റ്‌ സിദീഖ് പുറായിൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ വിവിധ മേഖലകളിൽ മികവുറ്റ അധ്യാപകരെയും മറ്റും ആദരിച്ചു. ഗുരുശ്രേഷ്ഠ പുരസ്‌ക്കാരജേതാവ് സൈറാ ഭാനു, സി ഹാരിസ്, ഷീബ കെ, സന്ധ്യ ടി എൻ, ഫാത്തിമ ഹംനത് എന്നിവരെ യഥാക്രമം,അബ്ദുസലാം ടെണിങ് പോയിന്റ്, പോക്കർമാസ്റ്റർ, വരാൻകുട്ടി കണ്ടിയിൽ, എ എം ജമീല, സലിം വള്ളിക്കാട്ട്, പി മോഹൻ ബാബു എന്നിവർ ഉപഹാരങ്ങൾ നൽകി ആദരിച്ചു.നഗരസഭ കൗൺസിലർ റൈനീഷ് നീലാംബരി,കൊറ്റങ്ങൽ സുരേഷ് ബാബു,കോമളൻ മേരാ, പി ടി എ പ്രസിഡന്റ്‌ അസീസ് മലയമ്മ, കെ വിജയൻ, പി പി പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികളുടെയും അധ്യാപകരുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.ടി പ്രഭാകരൻ,വിജയകുമാരി കെ എസ്,നിഷ കെ, അനിത കെ, ബിന്ദു ടി കെ, പുഷ്പ്പവല്ലി സി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com