LOCAL NEWSNews

മുക്കം സോൺ മീലാദ് റാലി നാളെ മുക്കത്ത്

മുക്കം: ‘തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം’ എന്ന ശീർഷകത്തിൽ മുക്കം സോൺ പരിധിയിലെ സുന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ നാളെ മുക്കത്ത് മീലാദ് റാലി നടക്കും. വൈകീട്ട് 4 മണിക്ക് മുക്കം കടവ് പാലം മസ്ജിദ് ബുഖാരി പരിസരത്തു നിന്ന് ആരംഭിച്ച് മുക്കം നഗരം ചുറ്റി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും.

കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ്.എഫ്, എസ് ബി എസ് , എസ് എം എ,ജംഇയ്യത്തുൽ മുഅല്ലിമീൻ,പ്രവർത്തകർ സംബന്ധിക്കും.സംസ്ഥാന ജില്ല സോൺ നേതാക്കൾ നേതൃത്വം നൽകും. എസ്എസ്എഫ് ജില്ലാ സെക്രട്ടറി വാഹിദ് സഖാഫി കുളങ്ങര സന്ദേശ പ്രഭാഷണം നടത്തും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com