News

കോഴിക്കോട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

കെൽട്രോണിൽ മാധ്യമ പഠനം; അപേക്ഷ ക്ഷണിച്ചു

കെൽട്രോൺ നടത്തുന്ന മാധ്യമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റൽ മീഡിയ ജേണലിസം, ടെലിവിഷൻ ജേണലിസം, മൊബൈൽ ജേണലിസം എന്നിവയിലാണ് പരിശീലനം. പഠനസമയത്ത് ചാനലുകളിൽ പരിശീലനം, പ്ലേസ്മെൻറ് സഹായം, ഇൻറേൺഷിപ്പ് എന്നിവ ലഭിക്കും. ബിരുദ യോഗ്യതയുള്ളവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അവസാന തീയതി: ജൂലൈ 15. ഉയർന്ന പ്രായപരിധി: 30 വയസ്.

തിരുവനന്തപുരം, കോഴിക്കോട് കെൽട്രോൺ നോളേജ് സെൻററുകളിലാണ് പരിശീലനം. ഫോൺ: 954495 8182


ഫിസിക്കൽ സയൻസിൽ നിയമനം

കല്ലായി ഗവ. ഗണപത് ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എ ഫിസിക്കൽ സയൻസ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ജൂലൈ ഏഴ് വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ നടക്കും. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോൺ: 0495- 2323962


ജില്ലാ വികസന സമിതി യോഗം ജൂലൈ 30 ന്

ജില്ലാ വികസന സമിതി യോഗം ജൂലൈ 30 ശനിയാഴ്ച്ച രാവിലെ 10.30 ന് കലക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.  


ടെൻഡർ ക്ഷണിച്ചു

നാഷണൽ അർബൻ ഹെൽത്ത് മിഷന്റെ കോഴിക്കോടുള്ള അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളുടെ ലബോറട്ടറികളിലേക്ക് റീ ഏജന്റുകൾ, ഉപഭോഗവസ്തുക്കൾ, റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ എന്നിവ നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ജൂലൈ 19 ന് വൈകിട്ട് നാല് വരെ സ്വീകരിക്കും. ജൂലൈ 20 ന്  വൈകിട്ട് നാലിന് ടെൻഡർ തുറക്കും. ഫോൺ: 0495 2374990


എൻഡ്യൂറൻസ് ടെസ്റ്റ് ആരംഭിച്ചു

പോലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോ വിംഗ്) (കാറ്റഗറി നമ്പർ 136/2022) തസ്തികയിലേയ്ക്കുള്ള എൻഡ്യൂറൻസ് ടെസ്റ്റ് (അഞ്ച് കിലോമീറ്റർ റോഡ് റൺ) ഇന്ന് (ജൂലൈ അഞ്ച്) ആരംഭിച്ചു. ജൂലൈ 25 വരെ ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായാണ് (1. വരക്കൽ ബീച്ച്, 2. ഗ്യാലക്‌സി അപ്പാർട്ട്മെന്റിന് എതിർവശം, 3. തടമ്പാട്ടുതാഴം- പറമ്പിൽ ബസാർ റോഡ്) എന്നീ മൂന്ന് കേന്ദ്രങ്ങളിൽ രാവിലെ അഞ്ച് മുതൽ നടക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.  


സൗജന്യ മത്സര പരീക്ഷാ പരിശീലനം

കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കേരളാ പി.എസ്.സി നടത്തുന്ന വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി 30 ദിവസെത്ത സൗജന്യ പരിശീലനം നടത്തുന്നു. പി.എസ്.സി. നിഷ്‌കർഷിക്കുന്ന പ്രായപരിധിയിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികൾ ഈ കാര്യാലയത്തിൽ നേരിട്ട് ഹാജരായോ തപാൽ മുഖാന്തിരമോ ഇ- മെയിൽ വഴിയോ 2022 ജൂലൈ 13 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0495- 2370179  


അപേക്ഷ ക്ഷണിച്ചു

ബി.പി.എൽ വിഭാഗപ്പെട്ട 18നും 50നും മധ്യേ പ്രായമുള്ള വിധവകൾ നിയമപരമായി വിവാഹമോചനം നേടിയവർ എന്നിവരുടെ പുനർവിവാഹത്തിന് 25,000 രൂപ ധനസഹായം നൽകുന്ന മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആദ്യ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ്/ വിവാഹ ബന്ധം വേർപ്പെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവ്, അപേക്ഷകയുടെ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, പുനർവിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. ആവശ്യമായ രേഖകൾ സഹിതം www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടിയുമായോ, ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0495- 2370750

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com