LOCAL NEWSTHIRUVAMBADY

തിരുവമ്പാടിയിൽ മില്ലറ്റ് വിഭവങ്ങളുടെ പ്രദർശനവും അനീമിയ പരിശോധനയും നടത്തി

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഐ.സി.ഡി.എസ്സിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വിവ പരിപാടിയുടെ ഭാഗമായി മില്ലറ്റ് വിഭവങ്ങളുടെ പ്രദർശനവും ബോധവൽക്കരണവും അനീമിയ പരിശോധനയും നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.

വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് (വിവ) പരിപാടിയുടെ ഭാഗമായി 15 വയസ്സു മുതൽ 59 വയസ്സുവരെയുള്ള സ്ത്രീകളിലെ അനീമിയ പരിശോധനയും ബോധവൽക്കരണവും നടത്തി.തിരുവമ്പാടിയിലെ 27 അംഗനവാടികളിലെ ജീവനക്കാർ തയ്യാറാക്കി കൊണ്ടുവന്ന മില്ലറ്റ് വിഭവങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എ അബ്ദുറഹിമാൻ സ്റ്റാൻ്റിംഗ്‌ കമ്മിറ്റി അംഗങ്ങളായ റംല ചോലക്കൽ (ആരോഗ്യം വിദ്യാഭ്യാസം) ലിസി അബ്രഹാം (വികസനകാര്യം) രാമചന്ദ്രൻ കരിമ്പിൽ ( ക്ഷേമകാര്യം) വാർഡുമെമ്പർമാരായ കെ.എ മുഹമ്മദലി, മഞ്ജു ഷിബിൻ, രാജു അമ്പലത്തിങ്ങൽ കെ. ഡി ആൻറണി, രാധാമണി, ലിസി സണ്ണി, അപ്പു കോട്ടയിൽ, ഷൈനി ബെന്നി, ഷൗക്കത്തലി കെ.എം, ബിന്ദു ജോൺസൺ,ഐ.സി.ഡി.എസ്സ് സൂപ്പർവൈസർ ചഷ്മ ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ്, മെഡിക്കൽ ഓഫീസർ ഡോ.ഫെസിന ഹസ്സൻ ,രഞ്ജിനി (എ.എസ്സ്) സി. ഡി.എസ്സ് ചെയർപേഴ്സൺ പ്രീതി രാജീവ്, ഷില്ലി എൻ.വി (പി.എച്ച്.എൻ) എന്നിവർ സംസാരിച്ചു.അംഗൻവാടി വർക്കർമാരായ രതി യു.എസ്സ്, പുഷ്പകുമാരി പി.എസ്സ് ,സുബൈദ എടോളി പാളി, ലക്ഷ്മി എം, സഫിയ കെ.ബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com