LOCAL NEWSTHIRUVAMBADY

കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ റോ​ഡ് പ​ണി അ​ന​ന്ത​മാ​യി നീ​ളു​ന്നു

തി​രു​വ​മ്പാ​ടി: കെ​എ​സ്ആ​ർ​ടി​സി നി​ർ​ദ്ദി​ഷ്ട ഡി​പ്പോ റോ​ഡ് ന​വീ​ക​ര​ണം അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​നാ​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും കൃ​ഷി​ഭ​വ​നി​ലേ​ക്കു​മു​ള്ള യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ.സ​ർ​ക്കാ​ർ ഹോ​മി​യോ ആ​ശു​പ​ത്രി, മൃ​ഗാ​ശു​പ​ത്രി, കൃ​ഷി​ഭ​വ​ൻ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​നു​ള്ള ഏ​ക മാ​ർ​ഗ​മാ​ണ് ഈ ​റോ​ഡ്. നാ​ല് വ​ർ​ഷം മു​മ്പ് ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യി റോ​ഡി​ന്‍റെ ആ​ദ്യ ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടു​ക​യും മ​ൺ പ​ണി ന​ട​ത്തു​ക​യും ചെ​യ്ത​താ​ണ്.

ഈ ​ഭാ​ഗ​ത്ത് നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ഞ്ചാ​യ​ത്ത് റോ​ഡ് പൊ​ളി​ച്ചാ​ണ് ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്.എ​ന്നാ​ൽ റോ​ഡ് ടാ​റിം​ഗ് ഇ​തു​വ​രെ​യു​മാ​യി​ട്ടി​ല്ല. റോ​ഡി​ന്‍റെ ഈ ​ഭാ​ഗ​ത്താ​ണ് ഗ​വ. ആ​ശു​പ​ത്രി​ക​ളും കൃ​ഷി​ഭ​വ​നും ഉ​ള​ള​ത്. മ​ഴ​ക്കാ​ല​ത്തി​നു മു​മ്പ് ഈ ​ഭാ​ഗം ടാ​റിം​ഗ് ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ ചെ​ളി നി​റ​യു​ന്ന ഈ​വ​ഴി​യി​ലൂ​ടെ യാ​ത്ര അ​സാ​ധ്യ​മാ​കും. ഇ​പ്പോ​ൾ ത​ന്നെ ഈ ​പ്ര​ദേ​ശം മു​ഴു​വ​ൻ പൊ​ടി മൂ​ടി​യ സ്ഥി​തി​യി​ലാ​ണ്. റോ​ഡി​ന്‍റെ ബാ​ക്കി ഭാ​ഗം വ​യ​ലി​ലൂ​ടെ​യാ​യ​തി​നാ​ൽ ടാ​റിം​ഗ് ഉ​ട​നെ ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ല. ആ​ദ്യ ഭാ​ഗം എ​ങ്കി​ലും ടാ​റിം​ഗ് ന​ട​ത്തി ജ​ന​ങ്ങ​ളു​ടെ യാ​ത്രി ദു​രി​ത​ത്തി​നു അ​വ​സാ​നം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com