
തിരുവമ്പാടി : തിരുവമ്പാടി-ഓമശ്ശേരി റോഡിൽ തോട്ടത്തിൻകടവ് ഊർപ്പിലെ കലുങ്ക് നിർമാണം അശാസ്ത്രീയമെന്ന് നാട്ടുകാർ. സ്ഥിരം അപകടമേഖലയായ ഇവിടെ മതിയായ ഉയരത്തിലല്ല കലുങ്ക് പണിയുന്നതെന്നാണ് ആക്ഷേപം.മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലമാണിത്. റോഡ് രണ്ടായി ഭാഗിച്ച് ഒരുഭാഗത്ത് കലുങ്ക് നിർമിക്കുമ്പോൾ മറുഭാഗത്ത് വാഹനസൗകര്യം ഒരുക്കണം. എന്നാൽ, ഇവിടെ ക്വാറി അവശിഷ്ടങ്ങളും വലിയ കല്ലുകളും നിരത്തിയാണ് വഴിയൊരുക്കിയിരിക്കുന്നത്. ഈ വഴിയിൽ ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ട് മറിയുന്നത് പതിവാണ്.



