
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ കുളിരാമുട്ടി ലിസ വളവിൽ കരിങ്കല്ലുമായെത്തിയ ടോറസ് നിയന്ത്രണം വിട്ടു, വൻ ദുരന്തം ഒഴിവായി. ഉറുമി ഒന്നാംഘട്ട സർക്കാർ മിനി ജല വൈദ്യുതപദ്ധതി കനാലിന് തൊട്ടുമുകളിലാണ് അപകടം.വ്യാഴാഴ്ച രാത്രിയാണ് അധികഭാരം കയറ്റി കുന്നിറങ്ങിവരുകയായിരുന്ന ടോറസാണ് അപകടത്തിൽപ്പെട്ടത്.
റോഡരികിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചുനിൽക്കുകയായിരുന്നു. നിർമാണത്തിലിരിക്കുന്ന പൂവാറൻതോട്, ഓളിക്കൽ സർക്കാർ മിനി ജലവൈദ്യുത പദ്ധതികൾക്കായി വ്യാപകമായി ഇവിടെനിന്ന് കരിങ്കല്ല് ഖനനം ചെയ്ത് കയറ്റി അയക്കുന്നുണ്ട്. ഇതിൽപ്പെട്ട ടോറസാണ് അപടത്തിൽപ്പെട്ടത്.
യാതൊരുനിയന്ത്രണവുമില്ലാതെ അധികഭാരം കയറ്റി വാഹനങ്ങൾ ചീറിപ്പായുന്നത് ഭീഷണിയാകുന്നതായി നാട്ടുകാർപറയുന്നു.വീതി നന്നേകുറഞ്ഞ റോഡാണിത്. വാഹനങ്ങളുടെ അധികഭാരം കാരണം കുളിരാമുട്ടി-പൂവാറൻതോട് റോഡിന്റെ പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്



