INFORMATIONTRAVEL

മെഡിക്കൽ കോളേജും ഡ്രൈവിംഗും; “നമ്മളറിയണം നമുക്ക് വേണ്ടി” അഷ്കർ സർക്കാർ എഴുതുന്നു

മെഡിക്കൽകോളേജ് ഇതൊരു ലോകമാണ് വിവിധങ്ങളായ വേദനകളെയും മാനസിക പ്രയാസങ്ങളേയുമൊക്കെ അതിജീവിച്ചു ജീവിതത്തോട് പട പൊരുതുന്ന നിരവധി പേരുണ്ടിവിടെ…

വലിയ പ്രശ്നങ്ങളിൽ നിന്നും രക്ഷപെട്ട് സന്തോഷിക്കുന്നവരും ഇക്കൂട്ടത്തിലുണ്ടാകും.ചുരുക്കി പറഞ്ഞാൽ മാനസികമായ പല അവസ്ഥകളെയും മുഖാമുഖം കാണുന്ന ഒരിടം..

പറഞ്ഞു വരുന്നത് ഡ്രൈവ് ചെയ്യുന്നവരോടാണ്. ഇന്നലെയും മെഡിക്കൽ കോളേജിൽ ഒരു അപകടമുണ്ടായി ഒരു രോഗിയുടെ ബൈസ്റ്റാൻഡർ ആയിട്ടുള്ളോരാൾ ബസിനടിയിൽ പെട്ട് ഭാരുണമായ മരണം ഏറ്റുവാങ്ങേണ്ടി വന്നു.

ഇത്തരം അപകടങ്ങൾ ഒഴിവാക്കേണ്ടത് നമ്മൾ ഡ്രൈവർമാരാണ്. (എന്ന് വെച്ചാൽ ബൈക്ക് മുതൽ കോളേജിനു മുൻപിൽ കൂടി പോകുന്ന മുഴുവൻ വാഹന ഡ്രൈവർമാരും)പല പ്രശ്നങ്ങളിലും പെട്ട മരവിച്ച മനസ്സുമായി വരുന്നവരായിരിക്കും മെഡിക്കൽ കോളേജ് ലെ രോഗിയുടെ കൂട്ടിരിപ്പുകാർ. അവർ ഒരു പക്ഷെ വാഹനങ്ങളെ കാണുകയോ ഹോണിന്റെ ശബ്ദം കേൾക്കുകയോ ചെയ്യില്ല കാരണം അവരുടെ മനസ്സിൽ ഹോസ്പിറ്റലിനത്ത് രോഗിയായിരിക്കുന്ന അച്ഛനോ, അമ്മയോ, അനിയനോ അനിയത്തിയോ, മകനോ മകളോ ആവാം… അതിനാൽ നമ്മളാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരം സാഹചര്യങ്ങളെ നമ്മളെ ചേർത്ത് വായിക്കുമ്പോൾ ഇതിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാകും.ഇന്നലെ മരണപ്പെട്ട സഹോദരിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്…

🖋️ Ashker Sarkar

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com