തിരുവമ്പാടി : താഴെ തിരുവമ്പാടി തിയ്യര് തട്ടേക്കാട് പള്ളിയിൽ പെരുന്നാൾനിസ്കാരം തുടങ്ങുന്നതിനുമുമ്പ് സംഘർഷം.
മഹല്ല് അംഗമല്ലാത്ത സൈതലവിയിൽനിന്ന് പെരുന്നാൾ പൈസ സ്വീകരിക്കാൻ വിസമ്മതിച്ചത് സൈതലവി ചോദ്യംചെയ്തത് വാക്കേറ്റത്തിനിടയാക്കുകയും കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കുകളോടെ അനടിയിൽ സൈതലവിയുടെ മകൻ റഹ്ബാഷ് റഹ്‌മാൻ (17), പള്ളിക്കമ്മിറ്റി സെക്രട്ടറി കപ്പലാട്ട് അബ്ദുറഹ്‌മാൻ (55) എന്നിവരെ മുക്കം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ ഇരു കൂട്ടരുടെയും പരാതിയിൽ തിരുവമ്പാടി പോലീസ് കേസെടുത്തു



