
നെല്ലിപ്പൊയിൽ:ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിൻറെ ചരമദിനമായ ജൂലൈ 5 മുതൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബഷീർ അനുസ്മരണം മഞ്ഞുവയൽ വിമല യുപി സ്കൂളിൽ സമാപിച്ചു.
ബഷീർ കൃതികളെ പരിചയപ്പെടൽ, ബഷീർ ദിന ക്വിസ് ,ഡോക്യുമെൻററി പ്രകാശനം , ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കരണം എന്നിവ അനുസ്മരണത്തിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ചു.
ബഷീർ കൃതികളിലെ കഥാപാത്രങ്ങളായി വിദ്യാർത്ഥികൾ തന്നെ വേഷമിട്ട് അണിനിരന്നത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കാഴ്ചയുടെ നവ്യാനുഭവം പ്രദാനം ചെയ്തു. ഹെഡ്മിസ്ട്രസ് ആൻസി തോമസ് മത്സര വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അദ്ധ്യപകരായ ജോയ് ജോർജ്, അനുപമ ജോസഫ്, സി. ജീന തോമസ് എന്നിവർ നേതൃത്വം നൽകി.



