LOCAL NEWSTHIRUVAMBADY

പ്രാർത്ഥന യാത്രയ്ക്ക് സ്വീകരണം നൽകി

തിരുവമ്പാടി :വിശുദ്ധ കുരിശിന്റെയും 101 വിശുദ്ധരുടെയും തിരുശേഷിപ്പുകൾ വഹിച്ചുകൊണ്ടുള്ള ദൈവ കരുണയുടെ പ്രാർത്ഥന യാത്രയ്ക്ക് തിരുവമ്പാടി തിരുഹൃദയെ ഫൊറോന ദേവാലയത്തിൽ സ്വീകരണം നൽകി.ഹോളി ഹോം മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് പ്രാർത്ഥന യാത്ര കടന്നു പോകുന്നത്.

50 ദിവസങ്ങളിലായി നടക്കുന്ന പ്രാർത്ഥനാ യാത്രയിൽ കേരളത്തിലെ പ്രമുഖ ദേവാലയങ്ങളിൽ തിരുശേഷിപ്പുകൾ എത്തിക്കും. ദിവ്യ ബലി, വചനപ്രഘോഷണം, ആരാധന, തിരുശേഷിപ്പ് വണക്കം എന്നിവ പരിപാടിയുടെ ഭാഗമായി നടത്തി . തിരുവമ്പാടിയിലെ സ്വീകരണത്തിൽ ഫൊറോന വികാരി ഫാ. തോമസ് നാഗ പറമ്പിൽ , ഹോളി ഹോം മിനിസ്ട്രി ആനിമേറ്റർ ഫാ. എബി സെബാസ്റ്റ്യൻ ചെയർമാൻ ഷിജു ജോസഫ് അസി. വികാരിമാരായ ഫാ. ജോമല്‍ കോനൂർ ഫാ. ജിതിൻ പന്തലാടിക്കൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com