LOCAL NEWS

മലബാർ റിവർ ഫെസ്റ്റിവൽ ഫുട്ബോൾ മാമാങ്കം

മലബാർ റിവർ ഫെസ്റ്റിവൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രീ ഇവന്റുകളുടെ ഭാഗമായി തിരുവമ്പാടി കോസ്മോസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിക്കുന്നു. നാളെ (ജൂലൈ 13  ഞായറാഴ്ച) തിരുവമ്പാടി ബസൂക്ക ടർഫിൽ നടക്കുന്ന ടൂർണമെന്റ് ഞായറാഴ്ച രാവിലെ എട്ട് മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്യും എന്ന് പഞ്ചായത്ത് മെമ്പറും ടൂർണമെൻ്റ് കമ്മിറ്റി കൺവീനറുമായ ഷൗക്കത്തലി കൊല്ലളത്ത് അറിയിച്ചു .

12 ടീമുകളാണ് ടൂർണമെന്റിന്റെ ഭാഗമാകുന്നത്. മൂന്ന് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളായാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ സംഘടിപ്പിക്കുക. നാല് ഗ്രൂപ്പിൽ നിന്നും ഓരോ ജേതാക്കൾ വീതം പങ്കെടുക്കുന്ന സെമിഫൈനലും തുടർന്ന് ഫൈനലും നടക്കും.  മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമാകുന്ന പഞ്ചായത്തുകളിൽ നിന്നുള്ള കളിക്കാരാണ് വിവിധ ടീമുകളിലായി മത്സരിക്കുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com