
അടിവാരം :താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിന് സമീപത്ത് വച്ച് ദോസ്ത് പിക്കപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ സ്ത്രീ മരിച്ചു.കൊടുവള്ളി പാലകുറ്റി സ്വദേശിയായ ഹനീഫയുടെ ഭാര്യ സക്കീന ബാനു ആണ് മരിച്ചത്.ഇന്ന് നാലുമണിയോടെയാണ് അപകടം സംഭവിച്ചത്.
മരവും കയറ്റി ചുരം ഇറങ്ങി വന്ന ദോസ്ത് പിക്കപ്പ് അടിവാരം ഭാഗത്തുനിന്നും വന്ന കൊടുവള്ളി സ്വദേശികളായ കുടുംബം സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.



