
കോടഞ്ചേരി:നെല്ലിപ്പൊയിൽ മഞ്ഞുവയൽ റോഡിലാണ് അപകടം നടന്നത്. നെല്ലിപ്പോയിൽ ഭാഗത്തേക്ക് വരികയായിരുന്നു പിക്കപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
ഇടിയുടെ ആഘാതത്തിൽ രണ്ട് വൈദ്യുത പോസ്റ്റുകൾ വട്ടം ഒടിഞ്ഞു. ഇതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുത ബന്ധവും തടസ്സപ്പെട്ടു.തകരാർ പരിഹരിക്കുന്നതുവരെ നെല്ലിപ്പൊയിലിൽ നിന്ന് നാരങ്ങാത്തോട് ഭാഗം, നെല്ലിപ്പൊയിൽ അങ്ങാടി, മഞ്ഞുവയൽ എന്നിവിടങ്ങളിൽ വൈദ്യുത ബന്ധം തടസ്സപ്പെടുമെന്ന് കെഎസ്ഇബി കോടഞ്ചേരി സെക്ഷൻ ഓഫീസ് അധികൃതർ അറിയിച്ചു.



