
താമരശ്ശേരി:മിനി ബൈപ്പാസിൽ ഭജനമഠത്തിന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ യുവതി മരിച്ചു.
ഓട്ടോ യാത്രിക്കാരി പൂനൂർ മഠത്തുപൊയിൽ താമസിക്കുന്ന ഷമീന (40) മരിച്ചത്
ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്
ഓട്ടോയിൽ ഉണ്ടായിരുന്ന പുനൂർ മഠത്തുപൊയിൽ താമസിക്കും പുതുപ്പാടി പെരുമ്പള്ളി ഉപ്പൂത്തിക്കുന്ന് റഫീഖ്, ലിന ലതീത എന്നിവർക്കും, കാറിൽ ഉണ്ടായിരുന്ന കോരങ്ങാട് വളപ്പിൽ പൊയിൽ ജംഷീർ, ജഫ്ന ജാസ്മിൻ, സിംജാസ്, ഫിദ ഷറിൻ. എന്നിവർക്കാണ് പരിക്കേറ്റത്.
6 പേരുടെ പരിക്ക് സാരമാണ്. പരിക്കേറ്റ മുഴുവൻ പേരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



